കൊച്ചി: ക്രൈംബ്രാഞ്ച് അന്വേഷണം സ്റ്റേ ചെയ്യണമെന്ന എന്‍ഫോഴ്സ്മെന്റ് ഡയരക്ടറെറ്റ് ആവശ്യം ഹൈക്കോടതി തള്ളി. ഇത് മൂന്നാം വട്ടമാണ് ഇഡിയുടെ ആവശ്യം ഹൈക്കോടതി തള്ളുന്നത്. ക്രൈംബ്രാഞ്ച് അന്വേഷണം റദ്ദാക്കണമെന്ന ഇ.ഡി. ഉദ്യോഗസ്ഥന്റെ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. ഇ.ഡി. ഉദ്യോഗസ്ഥരുടെ അറസ്റ്റ് പാടില്ലെന്ന് കോടതി നിര്‍ദേശിച്ചു. അതേസമയം, കേസ് അടുത്ത വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.
കസ്റ്റംസ് ഉദ്യാഗസ്ഥയെ ചോദ്യം ചെയ്യാൻ ഫോണിൽ ബന്ധപ്പെട്ടുവെന്നും അന്വേഷണം തടയണമെന്നും ഇ.ഡിക്കു വേണ്ടി അറ്റോർണി ജനറൽ തുഷാർ മേത്ത ആവശ്യപ്പെട്ടു. എന്നാല്‍ കസ്റ്റംസ് ഉദ്യോഗസ്ഥനെ സമന്‍സ് നല്‍കി വിളിച്ചെന്ന ഇ.ഡി വാദം സര്‍ക്കാര്‍ നിഷേധിച്ചു. സര്‍ക്കാര്‍. ഒരു ഉദ്യോഗസ്ഥനെയും അങ്ങനെ വിളിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ക്രൈംബ്രാഞ്ച് അന്വേഷണം ഇല്ലാതാക്കാനാണ് എൻഫോഴ്സ്മെന്റിന്റെ ശ്രമമെന്ന് സർക്കാര്‍ ബോധിപ്പിച്ചു. ഹർജിക്കാരൻ സ്വകാര്യ ആവശ്യത്തിനായി ഔദ്യോഗിക രേഖകൾ ദുരുപയോഗം ചെയ്യുകയാണ്. പൊലീസ് അന്വേഷണം എൻഫോഴ്സ്മെന്റിന്റെ കള്ളപ്പണം വെളുപ്പിക്കൽ കേസിനെ ബാധിക്കില്ലെന്നും സർക്കാർ ചൂണ്ടിക്കാട്ടി.