തിരഞ്ഞെടുപ്പിന് ചെക്പോസ്റ്റുകള്‍ അടഞ്ഞു കിടക്കും; കേന്ദ്ര സേനയേയും വിന്യസിക്കും

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ദിവസം ചെക്പോസ്റ്റുകള്‍ അടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍. ഇരട്ടവോട്ടുളളവര്‍ തമിഴ്നാട്ടില്‍ നിന്നെത്തുമെന്ന ഹര്‍ജിയിലാണ് കമ്മിഷന്‍ നിലപാട് അറിയിച്ചത്. അതിര്‍ത്തികളില്‍ കേന്ദ്രസനയെയും വിന്യസിക്കും. അരൂര്‍ മണ്ഡലത്തിലെ 39 പോളിങ് ബൂത്തുകളില്‍ വീഡിയോ–വെബ്കാസ്റ്റിങ് പരിഗണിക്കണമെന്ന് ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മിഷനോട് നിര്‍ദേശിച്ചു. എന്നാല്‍ തിരഞ്ഞെടുപ്പ് നടപടികളില്‍ കോടതി ഇടപെടാന്‍ പാടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആവശ്യപ്പെട്ടു.

39 ബുത്തുകളില്‍ ആറായിരത്തോളം ഇരട്ടവോട്ടുകളെന്ന് ഷാനിമോള്‍ ഉസ്മാന്‍ അറിയിച്ചു. ഇരട്ടവോട്ടുളളവര്‍ തമിഴ്നാട്ടില്‍ നിന്നെത്തുമെന്ന ഹര്‍ജിയിലാണ് കമ്മിഷന്റെ നിലപാട്. യു.ഡി.എഫ് സ്ഥാനാര്‍ഥികളുടെ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here