മീനങ്ങാടി: സ്വര്‍ണ്ണക്കടത്ത് പ്രശ്നത്തില്‍ വീണ്ടും മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി ആഭ്യന്തര മന്ത്രി അമിത് ഷാ. സ്വര്‍ണ്ണക്കടത്ത് ചോദ്യങ്ങള്‍ മുഖ്യമന്ത്രിയെ ദേഷ്യം പിടിപ്പിക്കുന്നുവെന്നു അമിത് ഷാ പറഞ്ഞു. ഇത്തവണയും ചോദ്യങ്ങള്‍ തന്നെയാണ് അദ്ദേഹം നിരത്തിയത്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്വര്‍ണക്കടത്തിന് സഹായം നല്‍കിയോ എന്ന് അദ്ദേഹം ചോദിച്ചു. .
എയര്‍പോര്‍ട്ടില്‍ പിടിച്ചുവച്ച സ്വര്‍ണം വിട്ടുകിട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് വിളിച്ചിരുന്നോ?. ആരോപണവിധേയയായ വനിത എന്തിനാണ് നിരന്തരം മുഖ്യമന്ത്രിയുടെ ഓഫിസില്‍ വന്നത് എന്നും അമിത് ഷാ ചോദിച്ചു.
കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെയും അമിത് ഷാ കടന്നാക്രമിച്ചു. അമേഠിക്കു വേണ്ടി രാഹുല്‍ ഗാന്ധി ഒന്നും ചെയ്തില്ല. വയനാടിനുവേണ്ടിയും രാഹുല്‍ ഒന്നും ചെയ്തിട്ടില്ല. രാഹുല്‍ വയനാട്ടിലെത്തുന്നത് വിനോദസഞ്ചാരിയെപ്പോലെയെന്നും അമിത് ഷാ ആരോപിച്ചു.