തലശ്ശേരി: തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറാൻ പി. ജയരാജൻ ആവശ്യപ്പെട്ടെന്ന് തലശേരിയിലെ സ്വതന്ത്ര സ്ഥാനാർഥി സി.ഒ.ടി. നസീർ. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടു പിന്നാലെ ആയിരുന്നു പി. ജയരാജൻ ഫോണിലൂടെ മത്സരത്തിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ടത്. എന്നാൽ ആവശ്യം നിരസിക്കുകയായിരുന്നു. ബിജെപിയുടെ പിന്തുണ വേണ്ടെന്ന് പറഞ്ഞതിന് പിന്നിൽ പി. ജയരാജൻ അല്ല. ബിജെപിയുടെ പിന്തുണ സ്വീകരിക്കാനുള്ള ആദ്യ തീരുമാനം തെറ്റായിപ്പോയി-സി.ഒ. ടി നസീർ പ്രതികരിക്കുന്നു.
എന്നാൽ നസീറിനു എതിരെ ബിജെപി രംഗത്തെത്തി. വാക്കിന് വിലയില്ലാത്ത ആളാണ് സി.ഒ. ടി നസീർ എന്നും അഭ്യര്ഥിച്ചത് കൊണ്ടാണ് പിന്തുണ നൽകിയതെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ തിരിച്ചടിച്ചു. . എന്നാൽ പിന്തുണ നൽകിയത് അഭ്യര്ഥിച്ചത് കൊണ്ടാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ കാസർകോട് പ്രതികരിച്ചു. വാക്കിന് വിലയില്ലാത്ത ആളാണ് നസീറെന്നും കെ. സുരേന്ദ്രൻ കുറ്റപ്പെടുത്തി. തലശേരിയിൽ എന്തു ചെയ്യണമെന്ന് തിരഞ്ഞെടുപ്പിന് മുൻപ് വ്യക്തത വരുത്തുമെന്നും കെ. സുരേന്ദ്രൻ വിശദീകരിച്ചു.