പൊതുമേഖലാ സ്ഥാപനങ്ങളിലെ സ്ഥിരപ്പെടുത്തലിന് തിരിച്ചടി; നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ഹൈക്കോടതി

കൊച്ചി: പൊതുമേഖലാ സ്ഥാപനങ്ങളിലെ സ്ഥിരപ്പെടുത്തല്‍ തടഞ്ഞ് ഹൈക്കോടതി. നടപടികളെല്ലാം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ടു. സ്ഥിരപ്പെടുത്തല്‍ ഉത്തരവിറക്കിയ സ്ഥാപനങ്ങള്‍ ഇന്നത്തെ തല്‍സ്ഥിതി തുടരണം. ഉത്തരവ് പി.എസ്.സി ഉദ്യോഗാര്‍ഥികള്‍ ഉള്‍പ്പെടെ നല്‍കിയ ഹര്‍ജിയിലാണ്. പത്തോളം പൊതുമേഖലാ സ്ഥാപനങ്ങളിലെ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നടപടികളാണ് നിര്‍ത്തിവയ്ക്കേണ്ടി വരുന്നത്.

ഒരാഴ്ചയ്ക്കുള്ളില്‍ സര്‍ക്കാരും സ്ഥാപനങ്ങളും മറുപടി നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. കില, വനിതാ കമ്മിഷന്‍, കെല്‍ട്രോണ്‍, കെ ബിപ്, എഫ്ഐടി തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് ഉത്തരവ് ബാധകമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here