കൊച്ചി: ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ഥി എങ്കിലും വികസനം മാത്രമാണ് ഇ.ശ്രീധരന്റെ ശ്രദ്ധ. രാഷ്ടീയം നോക്കാതെ ഊരാളുങ്കലിനെ പ്രശംസിച്ചപ്പോള്‍ പെട്ടത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും. പാലാരിവട്ടം പാലം പുതുക്കിപ്പണിത ഊരാളുങ്കല്‍ സൊസൈറ്റിയെ അഭിനന്ദിച്ചമെട്രോമാന്റെ വാക്കുകളാണ് ചര്‍ച്ചയായത്.
കൃത്യസമയത്ത് പണിതീർക്കാനായതിൽ ഉരാളുങ്കൽ സൊസൈറ്റിയെ പ്രത്യേകം അഭിനന്ദിക്കുകയാണ് ശ്രീധരന്‍ ചെയ്തത്. എന്നാല്‍ ശ്രീധരന്റെ പ്രസ്താവനയില്‍ വിശദീകരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ രംഗത്തെത്തി. ഊരാളുങ്കലിന്റെ അഴിമതി അറിയാത്തതുകൊണ്ടാവാം ശ്രീധരന്‍ അങ്ങനെ പ്രതികരിച്ചതെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു.