കയ്റോ: സൂയസ് കനാലില്‍ ഗതാഗതം മുടക്കിയ ഭീമന്‍ ചരക്കുകപ്പല്‍ ചലിച്ചു തുടങ്ങി. കഴിഞ്ഞ ദിവസങ്ങളിൽ കപ്പലിനടിയിലെ മണൽ നീക്കം ചെയ്യാൻ ഡ്രജിങ് നടത്തിയിരുന്നു. പ്രാദേശിക സമയം പുലര്‍ച്ചെ നാലരയ്ക്ക് തടസം നീക്കിയെന്നാണ് വാര്‍ത്ത വന്നത്. എവര്‍ ഗ്രീന്‍ മറീന്‍ കമ്പനിയുടെ എവര്‍ ഗിവണ്‍ കപ്പല്‍ ചൊവ്വാഴ്ച രാവിലെയാണ് പ്രതികൂല കാലാവസ്ഥയില്‍ കനാലില്‍ കുടുങ്ങിയത്. ഏഷ്യയെയും യുറോപ്പിനെയും ബന്ധിപ്പിക്കുന്ന സൂയസ് കനാല്‍ ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പല്‍ പാതയാണ്.
എവർഗ്രീൻ മറീൻ കമ്പനിയുടെ 400 മീറ്റർ നീളവും 59 മീറ്റർ വീതിയുമുള്ള എവർ ഗിവൺ കപ്പൽ ചൊവ്വാഴ്ച രാവിലെയാണു പ്രതികൂല കാലാവസ്ഥയിൽ കനാലിൽ കുടുങ്ങിയത്. ഗതാഗതം മുടങ്ങിയതോടെ 260 ചരക്കുകപ്പലുകളാണ് ഇരുവശത്തും കാത്തുകിടന്നത്. ഡച്ച് കമ്പനിയായ റോയൽ ബോസ്കാലിസാണു കപ്പൽ നീക്കുന്ന ദൗത്യമേറ്റെടുത്തിരിക്കുന്നത്. കപ്പലിന്റെ മുൻഭാഗത്തെ നൂറുകണക്കിനു കണ്ടെയ്നറുകൾ മാറ്റാനുള്ള ക്രെയ്നുകളും എത്തിയിരുന്നു. . ഇരുവശത്തും കാത്തുകിടക്കുന്ന കപ്പലുകളിൽ ഭക്ഷണവും വെള്ളവും പരമാവധി ഒരാഴ്ചത്തേയ്ക്കേയുള്ളൂ. ചരക്ക് കടത്തിനുളള തടസം നീങ്ങുമെന്ന പ്രതീക്ഷയില്‍ രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണ വില കുറഞ്ഞു.