സ്കൂളുകളിലെ ആരോഗ്യസുരക്ഷ വര്‍ദ്ധിപ്പിക്കും; പരീക്ഷകള്‍ മാറ്റി വയ്ക്കില്ല

തിരുവനന്തപുരം: സിബിഎസ്ഇ പരീക്ഷകള്‍ മാറ്റിവെച്ചെങ്കിലും സംസ്ഥാനത്തെ പരീക്ഷകള്‍ മാറ്റി വയ്ക്കില്ല. കോവിഡ് കണക്കിലെടുത്ത് സിബിഎസ്ഇ പരീക്ഷകള്‍മാറ്റിയത്. ഇത് സംസ്ഥാനത്ത് ബാധകമാക്കെണ്ടെന്നാണ് തീരുമാനം. സ്്കൂളുകളിലെ കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയാല്‍‍ മതിയെന്നുമുള്ള നിലപാടിലാണ് വിദ്യാഭ്യാസ വകുപ്പ്. അതേസമയം സ്കൂളുകളിലെ ആരോഗ്യസുരക്ഷ വര്‍ധിപ്പിക്കാന്‍ തീരുമാനമെടുത്തിട്ടുമുണ്ട്.

എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവെക്കേണ്ട സാഹച്യം ഇല്ലെന്ന അഭിപ്രായമാണ് വിദ്യാഭ്യാസ വകുപ്പിനുള്ളത്. കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ പരീക്ഷക്കെത്തുത്ത വിദ്യാര്‍ഥികളുടെയും ഡ്യൂട്ടിയുള്ള അധ്യാപകരുടെയും ആരോഗ്യസുരക്ഷയെക്കുറിച്ച് ആശങ്ക ഉയര്‍ന്നിട്ടുണ്ട്. എട്ട് ലക്ഷത്തോളം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുന്നത്.

സ്കൂളുകളില്‍ രോഗവ്യാപനം ഉണ്ടാക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കാനും അണുനശീകരണം ഉള്‍പ്പെടെയുള്ള മുന്‍കരുതല്‍ നടപടികള്‍ എല്ലാ സ്കൂളുകളിലും നിര്‍ബന്ധമാക്കാനുമാണ് തീരുമാനം. തിരഞ്ഞെടുപ്പ് മുന്‍നിറുത്തിയാണ് മാര്‍ച്ച് മാസത്തിലെ പരീക്ഷാ കലണ്ടര്‍ അപ്പാടെ മാറ്റിയത്. ഏപ്രിലിലേക്ക് പരീക്ഷ മാറ്റിയതിനെ പ്രതിപക്ഷ അധ്യാപക സംഘടനകള്‍ എതിര്‍ത്തിരുന്നു. ഭരണപക്ഷ അധ്യാപക സംഘടനകളുടെ രാഷ്ട്രീയ താല്‍പര്യം മാത്രം കണക്കിലെടുത്ത് പരീക്ഷ നീട്ടിവെച്ചതെന്ന ആക്ഷേപമാണ് ഉയര്‍ന്നിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here