മാതൃകമ്പനി പേര് മാറ്റി ഫെയ്സ്ബുക്ക്; ഇനി അറിയപ്പെടുക മെറ്റ എന്ന പേരില്‍

0
358

ഓക്ലാന്റ്: മാതൃകമ്പനി പേര് മാറ്റി ഫെയ്സ്ബുക്ക്. മെറ്റ എന്ന പേരിലാണ് കമ്പനി ഇനി അറിയപ്പെടുക. തംബ് അപ് ലോഗോയ്ക്ക് പകരം, നീല ഇന്‍ഫിനിറ്റി രൂപത്തിനരികെ മെറ്റ എന്നെഴുതിയതാണ് കമ്പനിയുടെ പുതിയ ലോഗോ. വ്യത്യസ്ത ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന ആളുകള്‍ക്ക് എത്തിപ്പെടല്‍ സാധ്യമാകുന്നതും പങ്കുവെക്കാവുന്നതുമായ വെര്‍ച്വല്‍ പരിസ്ഥിതി എന്ന ആശയത്തെയാണ് പുതിയ പേര് പ്രതിനിധീകരിക്കുന്നത്.

ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്സപ് എന്നീ ആപ്പുകളുടെ പേരില്‍ മാറ്റം വരില്ലെന്നും സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് അറിയിച്ചു. കമ്പനിയുടെ ബ്രാന്‍ഡിന്റെ പേര് ഉല്‍പ്പന്നവുമായി ബന്ധപ്പെട്ടിരിക്കുന്നത് ഫെയ്സ്ബുക്ക് ചെയ്യുന്ന എല്ലാ കാര്യങ്ങളെയും പ്രതിനിധീകരിക്കുന്നത് നിലവിലും ഭാവിയിലും ഗുണം ചെയ്യില്ലെന്നാണ് ഫെയ്സ്ബുക്കിന്റെ വിലയിരുത്തല്‍.

മാര്‍ക്കറ്റ് പവര്‍, അല്‍ഗരിതം തീരുമാനങ്ങള്‍, പ്ലാറ്റ്ഫോമിലെ ദുരുപയോഗങ്ങള്‍ കാരണമുണ്ടാകുന്ന നിയമനടപടികളെല്ലാം നേരിട്ട് മാതൃ സ്ഥാപനത്തെ ബാധിക്കുന്നു. ഇത് തടയാനാണ് കോര്‍പ്പറേറ്റ് ഭീമന്മാരുടെ സുപ്രധാന നീക്കം. മാറ്റം വ്യത്യസ്ത ആപ്പുകളെയും സാങ്കേതികവിദ്യകളെയും പുതിയ ബ്രാന്‍ഡിന് കീഴില്‍ കൊണ്ടുവരും. കോര്‍പ്പറേറ്റ് ഘടനയില്‍ മാറ്റം വരുന്നില്ലെന്നും ഫെയ്സ്ബുക്ക് സ്ഥാപകനും സി.ഇ.ഒയുമായ മാര്‍ക്ക് സുക്കര്‍ബര്‍ഗ് പറഞ്ഞു.

.

LEAVE A REPLY

Please enter your comment!
Please enter your name here