ട്രോളർ കരാർ ആരോപണം കത്തുന്നു; തീരദേശ ഹർത്താലിന് മത്സ്യമേഖല സംരക്ഷണ സമിതി; 27ന് തീരദേശ ഹർത്താല്‍

0
181

തിരുവനന്തപുരം: ട്രോളർ കരാർ രാഷ്ട്രീയ വിവാദമായപ്പോള്‍ തീരദേശ ഹർത്താലിന് മത്സ്യമേഖല സംരക്ഷണ സമിതി. ഈ മാസം 27ന് തീരദേശ ഹർത്താലിനാണ് ആഹ്വാനം. . കേരള തീരത്തു ചട്ടങ്ങൾ അട്ടിമറിച്ചു മത്സ്യബന്ധനത്തിനുള്ള കരാർ സംബന്ധിച്ച ചർ‌ച്ചയിൽ മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ പങ്കെടുത്ത ചിത്രം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തുവിട്ടിരുന്നു.

ആരോപണം നിഷേധിച്ച് മേഴ്സിക്കുട്ടിയമ്മ രംഗത്തുവന്നു. ഇഎംസിസി ഡയറക്ടർ, മന്ത്രി മേഴ്സിക്കുട്ടിയമ്മ, ഫിഷറീസ് ഡയറക്ടർ എന്നിവർ ചിത്രത്തിലുണ്ട്. മന്ത്രി ക്ഷണിച്ചതനുസരിച്ചാണ് കേരളത്തിലെ ചർച്ചയെന്നതിനുള്ള രേഖയും ചെന്നിത്തല പുറത്തുവിട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here