കമല്‍ രജനിയെ കണ്ടു; രാഷ്ട്രീയം ചര്‍ച്ച ചെയ്തില്ലെന്ന് വിശദീകരണം

ചെന്നൈ: നടനും മക്കള്‍ നീതി മയ്യം പാർട്ടി അധ്യക്ഷനുമായ കമൽ ഹാസൻ, നടൻ രജനീകാന്തിനെ സന്ദർശിച്ചു. എന്നാൽ രാഷ്ട്രീയം ചർച്ച ചെയ്തില്ലെന്നാണ് വിശദീകരണം. രാഷ്ട്രീയത്തിലേക്കില്ലെന്ന് രജനീകാന്ത് പ്രഖ്യാപിച്ചതിനുശേഷം ആദ്യമായാണ് കമൽ ഹാസൻ അദ്ദേഹത്തെ സന്ദർശിക്കാനെത്തുന്നത്. തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി മക്കൾ നീതി മയ്യം വൻപ്രചാരണം നടത്തുന്നതിനിടെയാണ് കമൽ ഹാസൻ രജനീകാന്തിനെ സന്ദർശിച്ചത്.

രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനുള്ള തയാറെടുപ്പിൽ നിന്നും രജനീകാന്ത് ഡിസംബറിൽ പിൻമാറുകയായിരുന്നു. 2018ലാണ് കമൽ ഹാസൻ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചത്. രജനീകാന്തിന്റെ പിന്തുണ തേടുമെന്ന് നേരത്തെ തന്നെ കമൽ വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here