മുഖ്യമന്ത്രിയുടെ പേരുപറയാന്‍ ഇ.ഡി. നിര്‍ബന്ധിച്ചെന്നു സന്ദീപ് നായരുടെ മൊഴി ക്രൈംബ്രാഞ്ചിന് ; ഇഡിയും ക്രൈംബ്രാഞ്ചും നേര്‍ക്ക് നേര്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പേരുപറയാന്‍ ഇ.ഡി. നിര്‍ബന്ധിച്ചെന്നു സന്ദീപ് നായര്‍ മൊഴി നല്‍കിയെന്ന് ക്രൈംബ്രാഞ്ച്. സ്റ്റഡിയിലും ജയിലിലും വച്ച് സമ്മര്‍ദം ചെലുത്തിയെന്നും സന്ദീപ് പറഞ്ഞതായാണ് ക്രൈംബ്രാഞ്ച് മൊഴി നല്‍കിയത്. ഇ.ഡിക്കെതിരെ ക്രൈംബ്രാഞ്ച് എടുത്ത രണ്ട് കേസുകളിലൊന്നാണ് ഇത്. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ മൊഴി നല്‍കാന്‍ ഉദ്യോഗസ്ഥര്‍ സന്ദീപ് നായരെ ഭീഷണിപ്പെടുത്തിയെന്ന കേസ് ആണിത്. സന്ദീപോ സന്ദീപിന്റെ അഭിഭാഷകനോ നല്‍കിയ പരാതിയിലല്ലാതെ മൂന്നാമൊതാരാളുടെ പരാതിയിലാണ് കേസെടുത്തത്.

അതിനിടെ ഇ.ഡി അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരിക്കുന്ന സന്ദീപിനെ ചോദ്യം ചെയ്യുന്ന കാര്യം തങ്ങളെ അറിയിച്ചില്ലെന്ന പരാതിയുമായി ഇഡി രംഗത്തെത്തി. കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് ചോദ്യം ചെയ്യാനുള്ള അനുമതി വാങ്ങിയത്. അതിനാല്‍ അനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനുമാണ് ഇ.ഡിയുടെ തീരുമാനം.

എന്നാല്‍ റിമാന്‍ഡിലുള്ള ഒരാളെ ചോദ്യം ചെയ്യാന്‍ കോടതി അനുമതി മാത്രം മതി, അന്വേഷണ ഏജന്‍സിയുടെ അനുമതി വേണ്ടെന്നാണ് ക്രൈംബ്രാഞ്ചും ജയില്‍ വകുപ്പും പറയുന്നത്. പക്ഷെ കോടതി അനുമതി നല്‍കുന്നതിന് മുന്‍പ് ഇ.ഡിയുടെ വാദം കേട്ടില്ലെന്നും ആക്ഷേപമുണ്ട്. ഇതോടെ ഇ.ഡിയും ക്രൈംബ്രാഞ്ചും തമ്മില്‍ മറ്റൊരു നിയമതര്‍ക്കത്തിന് കൂടി വഴിയൊരുങ്ങിയിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here