ശരണം വിളിച്ച് തുടക്കം; ഇടതു സർക്കാർ അയ്യപ്പഭക്തരെ ആക്രമിച്ചെന്ന് പ്രധാനമന്ത്രി

0
119

കോന്നി: കേരളത്തിന്റെ രാഷ്ട്രീയചിത്രം മാറിക്കഴിഞ്ഞെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡല്‍ഹിയില്‍ ഇരുന്ന് രാഷ്ട്രീയവിശകലനം നടത്തുന്നവര്‍ ഇത് കാണണം. കേരളം ബിജെപിക്കൊപ്പമെന്നും പ്രധാനമന്ത്രി കോന്നിയിലെ പ്രചാരണയോഗത്തില്‍ പറഞ്ഞു. ഇ.ശ്രീധരനടക്കമുള്ള പ്രഫഷണലുകളുടെ വരവ് നിര്‍ണായകമാകും. കോന്നിയിൽ തിരഞ്ഞെടുപ്പ് റാലിയിലാണ് പ്രധാനമന്ത്രിയുടെ പ്രസംഗം. . ശരണം വിളിച്ചാണ് മോദി തുടങ്ങിയത്. ഇടതു സർക്കാർ അയ്യപ്പഭക്തരെ ആക്രമിച്ചെന്നും പുണ്യ കേന്ദ്രങ്ങൾ തകർക്കാൻ ഏജന്റുമാരെ വിടുകയാണെന്നും മോദി ആരോപിച്ചു.

യുഡിഎഫ്, എല്‍ഡിഎഫ് നേതാക്കള്‍ക്ക് ആര്‍ത്തിയും ധാര്‍ഷ്ട്യവുമാണ്. യുഡിഎഫും എല്‍ഡിഎഫും അജയ്യരെന്ന് സ്വയം കരുതുന്നു; അവര്‍ക്ക് അടിത്തറ നഷ്ടപ്പെട്ടു. അഴിമതി നടത്തുന്നതില്‍ യുഡിഎഫും എല്‍ഡിഎഫും മല്‍സരിക്കുന്നു. അധികാരഭ്രമം കാരണം വര്‍ഗീയശക്തികളുമായി ഇരുമുന്നണികളും ബന്ധമുണ്ടാക്കുന്നുവെന്നും മോദി ആരോപിച്ചു.

മുസ്‍ലിം ലീഗിനോടും പ്രധാനമന്ത്രി ചോദ്യങ്ങളുന്നയിച്ചു. മുത്തലാഖ് നിരോധനത്തോട് മുസ്‍ലിം ലീഗിന്റെ നിലപാട് എന്തെന്നും എസ്ഡിപിഐ പോലുള്ള സംഘടനകളുടെ കാര്യത്തില്‍ എന്താണ് നിലപാടെന്നും മോദി ചോദിച്ചു . ശബരിമല വിഷയവും പ്രധാനമന്ത്രി ഉന്നയിച്ചു. ഏത് സര്‍ക്കാര്‍ സ്വന്തം ജനങ്ങള്‍ക്കുമേല്‍ ലാത്തികള്‍ വര്‍ഷിക്കുമെന്നും മോദി ചോദിക്കുന്നു. എല്‍ഡിഎഫ്, യുഡിഎഫ് നേതാക്കള്‍ കുടുംബാധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുന്നുവെന്നും മോദി ആരോപിച്ചു. മുതിര്‍ന്ന എല്‍ഡിഎഫ് നേതാവിന്റെ മകന്റെ ചെയ്തികള്‍ നാട് കണ്ടുകൊണ്ടിരിക്കുന്നു. ഭരണത്തില്‍ ശ്രദ്ധിക്കാന്‍ എല്‍ഡിഎഫ്, യുഡിഎഫ് നേതാക്കള്‍ക്ക് സമയമില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here