പോളിങ് ബൂത്ത് വിടാന്‍ കഴിയുക വിരലിലെ മഷി ഉണങ്ങിയ ശേഷം മാത്രം ; കര്‍ശന നടപടിയുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍

തിരുവനന്തപുരം: ഇരട്ടവോട്ട് തടയാന്‍ കര്‍ശന നടപടിയുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ. ഇരട്ടവോട്ടുള്ളവരുടെ പട്ടിക തയാറാക്കി പ്രി‌സൈഡിങ് ഓഫീസര്‍മാര്‍ക്ക് നല്‍കും. പട്ടികയിലുള്ളവര്‍ വോട്ടുചെയ്യാനെത്തിയാല്‍ വിരലടയാളം പതിപ്പിക്കുകയും സാക്ഷ്യപത്രം വാങ്ങുകയും വേണം. ഒന്നിലധികം വോട്ടുകള്‍ ആരെങ്കിലും ചെയ്യാന്‍ ശ്രമിക്കുന്നതായി കണ്ടെത്തിയാല്‍ അവര്‍ക്കെതിരെ ക്രിമിനല്‍ നടപടിപ്രകാരം കേസെടുക്കാനും നിര്‍ദേശം നല്‍കി.

എല്ലാ വോട്ടര്‍മാരുടെയും കൈവിരലിലെ മഷി ഉണങ്ങിയ ശേഷം മാത്രമെ പോളിങ് ബൂത്തിന് പുറത്തേക്ക് പോകാന്‍ അനുവദിക്കാവൂ. ഇത് സംബന്ധിച്ചുള്ള നിര്‍ദേശം ജില്ലാ കലക്ടര്‍മാര്‍ക്കും വരാണാധികാരികള്‍ക്കും കൈമാറി.

LEAVE A REPLY

Please enter your comment!
Please enter your name here