എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകള്‍ മാറ്റിവയ്ക്കണം; തിരഞ്ഞെടുപ്പ് കമ്മീഷന് സര്‍ക്കാര്‍ കത്ത് നല്‍കി

0
123

തിരുവനന്തപുരം: എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കത്തുനൽകി. പരീക്ഷകള്‍ തുടങ്ങേണ്ടത് ഈ മാസം 17മുതലാണ്. അധ്യാപകര്‍ക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയും അനുബന്ധ പരിശീലനവുമുള്ളതിനാല്‍ മാറ്റിവയ്ക്കണമെന്നാണ് ആവശ്യം. പരീക്ഷ നീട്ടിവയ്്ക്കണമെന്ന് നേരത്തെ അധ്യാപകരുടെ സംഘടനയും ആവശ്യപ്പെട്ടിരുന്നു.

ചീഫ് ഇലക്‌ടറൽ ഓഫീസർ സർക്കാരിന്റെ കത്ത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് അയച്ചു. തിരഞ്ഞെടുപ്പ് കമ്മിഷനാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത്. ഏപ്രിൽ ആറിനാണ് കേരളത്തിൽ 140 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് നടക്കുക.

മേയ് രണ്ടിന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരും. ഒറ്റഘട്ടമായാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുക. അതേസമയം, സംസ്ഥാനത്ത് കോവിഡ് പ്രോട്ടോകോൾ പാലിച്ച് പത്ത്, പ്ലസ് ടു പരീക്ഷകൾ നടത്തണമെന്ന് തന്നെയാണ് സർക്കാർ തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here