തിരുവനന്തപുരം: ഇടതുമുന്നണിയില്‍ പ്രതിഷേധക്കൊടി ഉയര്‍ത്തി എല്‍ജെഡി. ജോസ് കെ മാണിയ്ക്ക് നല്‍കിയ അമിത പരിഗണനയാണ് എല്‍ജെഡിയുടെ എതിര്‍പ്പിന്റെ കാരണം. ഇതേ എതിര്‍പ്പ് സിപിഐയ്ക്കുമുണ്ട്. ജെഡിഎസിന് വരെ നാല് സീറ്റ് നല്‍കിയപ്പോള്‍ എല്‍ജെഡിയ്ക്ക് മൂ ന്നു സീറ്റ് നല്കാനുളള തീരുമാനത്തിലാണ് എല്‍.ജെ.ഡി പ്രതിഷേധം.
എം.വി ശ്രേയാംസ് കുമാറും ഷേക്ക് പി. ഹാരിസും ഇന്നത്തെ ഇടതുമുന്നണി യോഗത്തിനെത്തിയില്ല. വര്‍ഗീസ് ജോര്‍ജ് എല്‍.ഡി.എഫ് യോഗത്തില്‍ അതൃപ്തി അറിയിക്കും. അതേസമയം കോവളത്ത് നീലലോഹിതദാസന്‍ നാടാരെ സ്ഥാനാര്‍ഥിയാക്കാന്‍ ജെ.ഡി.എസില്‍ ധാരണയായി. ചങ്ങനാശ്ശേരിയെ ചൊല്ലിയുള്ള തർക്കം പരിഹരിക്കാനാവാതെയാണ് ഇടതുമുന്നണി യോഗം ചേരുന്നത്.