ഭരിക്കുന്ന പാർട്ടിയുടെ കൊടിയും പിടിച്ച് ജാഥ നയിക്കുന്നു; ചിന്തയെ മാറ്റണമെന്ന് യൂത്ത് കോണ്‍ഗ്രസ്; ഗവര്‍ണര്‍ക്ക്‌ പരാതി

0
224

തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്സൺ ചിന്ത ജെറോമിനെതിരെ യൂത്ത് കോണ്ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബിനു ചുള്ളിയിൽ ഗവര്‍ണര്‍ക്ക്‌ പരാതി നല്‍കി. സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്സൺ ഡി വൈ എഫ് ഐ തെക്കന്‍ മേഖലാ ജാഥയുടെ മാനേജരായത് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയത്. സിവിൽ കോടതിക്കുള്ള അധികാരങ്ങള്‍ കമ്മിഷന് ഉണ്ടായിരിക്കെ നിയമവിരുദ്ധ പ്രവർത്തനമാണ് ചെയർപേഴ്സണ്‍ ചെയ്യുന്നത്. ചിന്തയ്ക്ക് എതിരെ നടപടി സ്വീകരിക്കണം എന്നാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്.

യുവജന കമ്മീഷൻ സ്വതന്ത്ര നീതി നിർവ്വഹണ സ്ഥാപനമായിരിക്കേണ്ടതിന് പകരം ഭരിക്കുന്ന പാർട്ടിയുടെ കൊടിയും പിടിച്ച് ചെയര്‍ പേഴ്സണ്‍ ജാഥ നയിക്കുന്നത് നീതി ന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. ചെയർപേഴ്സൺ സ്ഥാനം ചിന്ത ജെറോം രാജിവെച്ച് ഒഴിയുന്നതാണ് അഭികാമ്യമെന്നും അല്ലെങ്കിൽ അവരെ പുറത്താക്കാൻ മുഖ്യമന്ത്രി ആർജ്ജവം കാട്ടണമെന്നുമാണ് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. കഴിഞ്ഞ 28 നാണ് ഡിവൈഎഫ്ഐയുടെ മേഖലാ ജാഥകള്‍ ആരംഭിച്ചത്. സംസ്ഥാന സെക്രട്ടറി നയിക്കുന്ന തെക്കൻ ജാഥയുടെ മാനേജരാണ് ചിന്ത ജെറോം.

LEAVE A REPLY

Please enter your comment!
Please enter your name here