നഞ്ചിയമ്മയ്ക്ക് വനംവകുപ്പിന്റെ ആദരം; ചടങ്ങ് സംഘടിപ്പിച്ചത് മണ്ണാർക്കാട്, സൈലന്റ് വാലി ഫോറസ്റ്റ് ഡിവിഷനുകൾ

പാലക്കാട്:  മികച്ച ഗായികയ്ക്കുള്ള ദേശീയ അവാർഡ് നേടിയ നഞ്ചിയമ്മയെ വനം വകുപ്പ് ആദരിച്ചു. മണ്ണാർക്കാട്, സൈലന്റ് വാലി   ഫോറസ്റ്റ് ഡിവിഷനുകള്‍  സംയുക്തമായാണ് നഞ്ചിയമ്മയെ ആദരിച്ചത്. അയ്യപ്പനും കോശിയിലെ  പ്രശസ്തമായ  ‘കളക്കാത്ത ചന്ദനമരം’ പാടിയാണ് നഞ്ചിയമ്മ മറുപടി നല്‍കിയത്. പ്രമുഖ എഴുത്തുകാരൻ കെപിഎസ് പയ്യനെടം ഉദ്ഘാടനം ചെയ്തു.

കാടിന്റെ സ്വന്തം വകുപ്പ് നഞ്ചിയമ്മയെ ആദരിക്കുമ്പോള്‍ അതിനു മഹനീയതകള്‍ ഏറെയുണ്ടെന്നു പയ്യനേടം പറഞ്ഞു.  ഈസ്റ്റേൺ സർക്കിൾ സിസിഎഫ് വിജയാനന്ദ് അധ്യക്ഷത വഹിച്ചു.   ഫലകം പയ്യനേടം നാഞ്ചിയമ്മയ്ക്ക് കൈമാറി. സൈലന്റ് വാലി വൈൽഡ് ലൈഫ് വാർഡൻ , മണ്ണാർക്കാട് , ഫൈയിംഗ് സ്ക്വാഡ് ഡിഎഫ്ഒമാർ പങ്കെടുത്തു. വനം വകുപ്പ് ജീവനക്കാരും വാച്ചർമാരും നേച്ചർ ക്യാമ്പ് വിദ്യാർത്ഥികൾ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here