കേരളത്തില്‍ മഴ ശക്തമായേക്കും; ചുഴലിക്കാറ്റിനും സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ മഴ ശക്തമായേക്കും. ഞായറാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപമെടുക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണം. ന്യൂനമർദം കേരളത്തിൽ മഴ ശക്തമാക്കാനും കാലവർഷത്തിൻ്റെ വരവ് നേരത്തെയാക്കാനും ഇടയാക്കും. ന്യൂനമർദ്ദം ചുഴലിക്കാറ്റായാൽ യാസ് എന്ന പേരാവും നൽകുക. ഇപ്പോഴത്തെ പ്രവചനമനുസരിച്ച് മേയ് 31ന് കാലവർഷം കേരളത്തിലെത്തും. അതേസമയം ചുഴലിക്കാറ്റ് നാശം വിതച്ച ഗുജറാത്തിലും കേന്ദ്രഭരണ പ്രദേശമായ ദമൻ ദിയു മേഖലകളിലും പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ വ്യോമനിരീക്ഷണം നടത്തും. അഹമ്മദാബാദിൽ നടക്കുന്ന അവലോകന യോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കും.

ടൗട്ടെ ചുഴലിക്കാറ്റിൽ മുംബൈ തീരത്ത് നിയന്ത്രണം വിട്ട് മുങ്ങിയ ബാർജിലുള്ളവർക്കായി രക്ഷാപ്രവർത്തനം തുടരുകയാണ്. 79 ജീവനക്കാരെ ഇനിയും രക്ഷപ്പെടുത്താനുണ്ട്. ബാർജിലുണ്ടായിരുന്ന 261 പേരിൽ 183 പേരെ നേവി കരയ്ക്കെത്തിച്ചു. മുംബൈ തീരത്ത് നിന്ന് 80 നോട്ടിക്കൽ മൈൽ ദൂരത്താണ് അപകടം. നേവിയുടെ മൂന്ന് കപ്പലുകളും ഹെലികോപ്റ്ററുകളും രക്ഷാപ്രവ‍ർത്തനത്തിന്‍റെ ഭാഗമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here