ഉറക്കം തൂങ്ങുന്ന ഇങ്ങനെയോരു പ്രസിഡന്റ് കോൺഗ്രസിന് എന്തിനാണ്? മുല്ലപ്പള്ളിയ്ക്ക് എതിരെ എതിരെ ആഞ്ഞടിച്ച് ഹൈബി

തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ ആഞ്ഞടിച്ച് ഹൈബി ഈഡൻ എം.പി. എന്തിനാണ് കോൺഗ്രസിന് ഇങ്ങനെയോരു ഉറക്കം തുങ്ങുന്ന പ്രസിഡന്റ് എന്നാണ് ഹൈബിയുടെ വിമർശനം. നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ തോൽവിക്ക് പിന്നാലെയാണ് ഹൈബിയുടെ വിമര്‍ശനം. ഈ ഒറ്റവരി വിമർശനത്തെ അനൂകൂലിച്ചും എതിർത്തുമെല്ലാം പ്രതികരണങ്ങള്‍ വരുന്നുണ്ട്.

പ്രതിപക്ഷ നേതാവെന്ന നിലയിൽ കഴിഞ്ഞ നിയമസഭയിൽ മേശ് ചെന്നിത്തല ഏറ്റവും കൂടുതൽ കഴിവ് തെളിയിക്കുകയും, സർക്കാരിന്റെ കള്ളത്തരങ്ങൾ വെളിച്ചത്ത് കൊണ്ടുവരികയും ചെയ്തിട്ടുണ്ട്. എന്നാൽ അത് ഏറ്റെടുത്ത് സർക്കാരിനെതിരെ പൊരുതുവാനോ, ചെന്നിത്തലയെ പിന്തുണക്കുവാനോ പാർട്ടി നേതൃത്വം തയ്യാറായില്ല. ഇത് കോൺഗ്രസ്സിന്റെ പരാജയത്തിന് ഇത് പ്രധാന കാരണമായിരുന്നു. ഈ സാഹചര്യത്തിൽ കോൺഗ്രസ്സിലും നിയമസഭാകക്ഷിയിലും സമൂലമായ മാറ്റം ആവശ്യമാണ്. എന്നൊക്കെയാണ് കമന്റു നടത്തുന്നവര്‍ ആവശ്യപ്പെടുന്നത്.

Why do we still need a Sleeping President ????

Posted by Hibi Eden on Tuesday, May 4, 2021

LEAVE A REPLY

Please enter your comment!
Please enter your name here