എന്തുകൊണ്ട് .അന്‍വറിനെതിരെ കേസെടുത്തില്ല; വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി

കൊച്ചി: പി.വി.അന്‍വറിനെതിരെ രൂക്ഷ വിമര്‍ശനം ഉതിര്‍ത്ത് ഹൈക്കോടതി. ഭൂപരിഷ്കരണനിയമലംഘനത്തില്‍ എന്തുകൊണ്ട് അന്‍വറിനെതിരെ നടപടിയില്ലെന്ന് ഹൈക്കോടതി ചോദിച്ചു. കേസെുക്കണമെന്ന് ലാന്‍ഡ് ബോര്‍ഡ് ഉത്തരവിട്ടിട്ട് മൂന്നുവര്‍ഷം കഴിഞ്ഞു. ഒരാഴ്ചയ്ക്കകം സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.
അന്‍വറിന്റെ അധികഭൂമി തിരികെ പിടിക്കാന്‍ താലൂക്ക് ലാന്‍ഡ് ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കിയിട്ട് വര്‍ഷം മൂന്ന് കഴിഞ്ഞു. ഇരുനൂറ് ഏക്കറില്‍ ഒരു സെന്‍റ് ഭൂമി പോലും തിരിച്ചുപിടിക്കാനായിട്ടില്ല.

ഭൂപരിഷ്കരണ നിയമം അനുസരിച്ച് 15 ഏക്കറാണ് ഒരു വ്യക്തിക്കോ കുടുംബത്തിനോ കൈവശം വെയ്ക്കാവുന്ന പരമാവധി ഭൂമി. എന്നാല്‍ 207 ഏക്കര്‍ ഭൂമി തന്‍റെ കൈവശമുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തില്‍ അന്‍വര്‍ പറഞ്ഞിട്ടുണ്ട്. ഇത് വിവാദമായപ്പോള്‍ ഇത് സംബന്ധിച്ച് കോഴിക്കോട്, മലപ്പുറം ജില്ലാ കല്കടര്‍മാര്‍ അന്വേഷണം നടത്തി സര്‍ക്കാരിന് റിപ്പോര്‍ട്ടും നല്‍കിയിരുന്നു. എന്നാല്‍ നടപടി വന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here