തിരുവഞ്ചൂർ രാധാകൃഷ്ണന്‍റെ മകന്റെ പോസ്റ്റിംഗ് കേരള നേതൃത്വം വെട്ടി; റദ്ദാക്കിയത് അറിയില്ലെന്ന് അര്‍ജുന്‍

തിരുവനന്തപുരം: തിരുവഞ്ചൂർ രാധാകൃഷ്ണൻ്റെ മകന്റെ യൂത്ത് കോണ്‍ഗ്രസ് പോസ്റ്റിംഗ് കേരള നേതൃത്വം വെട്ടി. അർജുൻ രാധാകൃഷ്ണനെ വക്താവായി നിയമിച്ചത് യൂത്ത് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷന്റെ തീരുമാനമാണ് കെപിസിസി നേതൃത്വം ഇടപെട്ടു വെട്ടിയത്.

അര്‍ജുന്‍ ഉള്‍പ്പെടെ അഞ്ച് യൂത്ത് കോൺഗ്രസ് വക്താക്കളുടെ നിയമനമാണ് ഇപ്പോള്‍ മരവിപ്പിച്ചത്. അർജുൻ രാധാകൃഷ്ണനെ വക്താവായി നിയമിച്ചത് യൂത്ത് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ ആയിരുന്നെങ്കിലും കോൺഗ്രസ് ദേശീയ നേതൃത്വം ഇത് തടയുകയായിരുന്നു. കേരളത്തിലെ ഇടപെടലാണ് നിയമനം മരവിപ്പിക്കാന്‍ കാരണം.

കേരളത്തിലെ വക്താവായാണ് അർജുൻ രാധാകൃഷ്ണനെ നിയമിച്ചിരുന്നത്. സംസ്ഥാന നേതൃത്വത്തിന് ഈ തീരുമാനത്തിൽ അതൃപ്തിയുണ്ടായിരുന്നു. സംസ്ഥാന കമ്മിറ്റി അറിയതെയാണ് നിയമനമെന്ന് പരാതിയും ഉയർന്നിരുന്നു. നിയമനം റദ്ദ് ചെയ്യണമെന്ന് സംസ്ഥാന കമ്മിറ്റി കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെടുരകയും ചെയ്തിരുന്നു. അതേസമയം തീരുമാനം റദ്ദാക്കിയതായി അറിയില്ലെന്ന് അർജുൻ രാധാകൃഷ്ണൻ പ്രതികരിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here