നിപ്പയെ പ്രതിരോധിക്കാന്‍ മാനെജ്മെന്റ് പ്ലാന്‍; സംസ്ഥാനം ജാഗ്രതയില്‍

0
317

തിരുവനന്തപുരം: നിപ്പയെ പ്രതിരോധിക്കാന്‍ ആരോഗ്യവകുപ്പിന്റെ മാനെജ്മെന്റ് പ്ലാന്‍. സംസ്ഥാന-ജില്ലാ ആശുപത്രികൾ ഏകോപിപ്പിച്ചാണ് നിപ്പ മാനേജ്‌മെന്റ് പ്ലാൻ. മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, ചീഫ് സെക്രട്ടറി, ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ഡിസാസ്റ്റർ മാനേജ്‌മെന്റ് അഡീഷണൽ ചീഫ് സെക്രട്ടറി, ആരോഗ്യ വകുപ്പ് ഡയറക്ടർ, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എന്നിവർ ചേർന്നതാണ് സംസ്ഥാന സമിതി. ജില്ലാ വികസന മാനേജ്‌മെന്റ് അതോറിറ്റിയും പ്രത്യേക സബ്ജറ്റ് കമ്മിറ്റികളും ചേർന്നതാണ് ജില്ലാതല സമിതി. നിരീക്ഷണം, പരിശോധന, രോഗികളുടെ പരിചരണം എന്നിവയാണ് പ്രധാനം. രോഗികളുമായി ബന്ധപ്പെട്ടവരുടെ പട്ടിക തയ്യാറാക്കലും ക്വാറന്റീനും നടത്തണം. ദിവസവും ഏകോപന യോഗങ്ങൾ നടത്തും.

എല്ലാ ജില്ലയും ജാഗ്രത പാലിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ പ്രത്യേക നിപ മാനേജ്‌മെന്റ് പ്ലാൻ ജില്ലകൾ തയ്യാറാക്കണം. എൻസെഫലൈറ്റിസ് രോഗബാധിതരെ നിരീക്ഷിക്കും. പുതുക്കിയ ചികിത്സാ മാർഗരേഖയും ഡിസ്ചാർജ് ഗൈഡ്‌ലൈനും പുറത്തിറക്കി.

ആരോഗ്യ-ഫീൽഡ്തല പ്രവർത്തകർ, സർക്കാർ സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാർ എന്നിവർക്ക് വിദഗ്ധ പരിശീലനം ഉറപ്പാക്കും. മരുന്നുകളും അവശ്യസാമഗ്രികളുടെയും ലഭ്യതയും ഉറപ്പാക്കും. കേന്ദ്രവും മറ്റിതര വകുപ്പുകളുമായുള്ള ബന്ധം, ഭരണപരമായ പ്രവർത്തനങ്ങൾ, കൺട്രോൾ റൂം എന്നിവയ്ക്കായി മാനേജ്‌മെന്റ് ഏകോപനവും ഉണ്ടാകും.

LEAVE A REPLY

Please enter your comment!
Please enter your name here