Tuesday, June 6, 2023
- Advertisement -spot_img

മഴയ്ക്ക് വേണ്ടി പെണ്‍കുട്ടികളെ നഗ്നയാക്കി ഭിക്ഷാടനം; ഞെട്ടിക്കുന്ന സംഭവം മധ്യപ്രദേശില്‍

ഭോപ്പാല്‍: മഴയ്ക്ക് വേണ്ടി പ്രായ പൂർത്തിയാകാത്ത പെൺകുട്ടികളെ നഗ്നയാക്കി ഭിക്ഷാടനം നടത്തിച്ചു. ചുമലിൽ ഒരു ഉലക്കയുമായിട്ടാണ് വീടുകള്‍ തോറും പെൺകുട്ടികളെ നടത്തിച്ചത്. ആറു പെണ്‍കുട്ടികളെയെങ്കിലും ഇങ്ങനെ നടത്തിച്ചതായാണ് വാര്‍ത്ത‍. മധ്യപ്രദേശിലെ ദാമോഹ് ജില്ലയിലെ ബനിയ ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തിലെ ആചാരപ്രകാരം പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ നഗ്നയാക്കി ഭിക്ഷാടനം നടത്തിക്കുന്നതിലൂടെ മഴ ലഭിക്കുമെന്നാണ് വിശ്വാസം. ജില്ല ഭരണകൂടത്തില്‍ നിന്നും ദേശീയ ബാലാവകാശ കമ്മിഷന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

ഓരോ വീടുകളിൽ നിന്നും ധാന്യം ശേഖരിച്ച ശേഷം ഗ്രാമത്തിൽ സ്ഥാപിച്ചിട്ടുള്ള ഭണ്ഡാരത്തിൽ സമർപ്പിക്കും. ഈ സമയത്ത് ആചാരപ്രകാരം എല്ലാ ഗ്രാമവാസികളും ഇവിടെ ഹാജരാകണം. ഇതുമൂലം മഴ ലഭിക്കുമെന്നാണ് ഗ്രാമത്തിലുള്ള ആളുകൾ വിശ്വസിക്കുന്നത്. പെൺകുട്ടിയുടെ കുടുംബാംഗങ്ങളും കൂടെ ഉണ്ടായിരുന്നു.

ഈ പ്രദേശത്ത് മഴ കുറവായത് കൊണ്ട് തന്നെ ഇത്തരത്തിലുള്ള ആചാരം എല്ലാവർഷവും നടത്താറുണ്ടെന്ന് ദാമോഹ് പോലീസ് സൂപ്രണ്ട് ഡി.ആർ.ടെനിവാർ പറയുന്നു. കുടുംബത്തിലുള്ളവര്‍ തന്നെയാണ് ഇതിന് മുന്‍കൈയെടുക്കുന്നത്. ഏതെങ്കിലും തരത്തില്‍ കുട്ടി നിര്‍ബന്ധിതമായി ഇതിന് വിധേയയാകുന്നുണ്ടോ എന്നത് സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തുന്നുണ്ട്. നിര്‍ബന്ധിതമായാണ് ചടങ്ങ് നടത്തുന്നതെന്ന് കണ്ടെത്തിയാല്‍ നടപടി ഉണ്ടാകുമെന്നും ടെനിവാര്‍ പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article