തൃശൂര്‍: ചാവക്കാട് നിന്നൊരു കൊച്ചു മിടുക്കന്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സിലേക്ക്. ജഗത്ശിവ എന്ന ഒന്നര വയസുകാരനാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സ് കയറി അഭിമാനതാരമായത്. ഈ കൊച്ചു മിടുക്കന്റെ ഓര്‍മ്മ ശക്തിയും ബുദ്ധിശക്തിയും പരീക്ഷിച്ചറിഞ്ഞ ശേഷമാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സ് ജഗത്ശിവയുടെ പേര് കൂടി ബുക്കില്‍ ഉള്‍പ്പെടുത്തിയത്.
തൃശൂര്‍ ചാവക്കാട്ടുകാരായ സബ്ദാര്‍-ദീപ ദമ്പതികളുടെ മകനാണ് ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടി അഭിമാനതാരമായത്. റെക്കോര്‍ഡ് ബുക്കില്‍ പേര് വരാന്‍ ജഗത് ഓര്‍മ്മിച്ച് പറഞ്ഞത് 12 മൃഗങ്ങളുടെയും അത്ര തന്ന വളര്‍ത്തു മൃഗങ്ങളുടെയും അത്രയും വാഹനങ്ങളുടെയും പ്രാണികളുടെയും മനുഷ്യശരീരത്തിലെ അവയവങ്ങളുടെയും പക്ഷികളുടെയുമൊക്കെ പേരുകളാണ്.
മൃഗങ്ങളുടെയും പക്ഷികളുടെയും പേരുകള്‍ ജഗത് ഇംഗ്ലീഷില്‍ പറയുകയും ജനറല്‍ നോളെജില്‍ പ്രാവിണ്യം നേടിയെടുക്കുകയും ചെയ്യുന്നതായി മനസിലാക്കിയതോടെയാണ് പ്രസാധകര്‍ ജഗത് ശിവയെ റെക്കോര്‍ഡ്സില്‍ ഉള്‍പ്പെടുത്തിയത്.
അവര്‍ ജഗതിന്റെ വീട്ടുകാരുമായി ബന്ധപ്പെടുകയും വിശദാംശങ്ങള്‍ ചോദിക്കുകയും കുട്ടിയുമായി ഇന്‍ട്രാക്റ്റ് ചെയ്യുന്ന വീഡിയോ പരിശോധിക്കുകയും ഒക്കെ ചെയ്തു. അതിനു ശേഷമാണ് ജഗത്ശിവയെ ബുക്കില്‍ ഉള്‍പ്പെടുത്തിയത്. പരീക്ഷയില്‍ വിജയിയായതോടെ ഒരു ബാഡ്ജും, പേനയും സര്‍ട്ടിഫിക്കറ്റും എല്ലാം അടങ്ങിയ ഒരു ബോക്സ് തന്നെ ജഗതിനു പ്രസാധകര്‍ അയച്ചുകൊടുക്കുകയും ചെയ്തു.
ഗള്‍ഫില്‍ ജോലിയുള്ള സബ്ദാറും ദീപയും നാട്ടിലുള്ള ബന്ധുക്കളുമെല്ലാം ജഗത്ശിവയെക്കുറിച്ച് അഭിമാനിക്കുകയാണ്. എന്ത് കണ്ടാലും അത് എന്താണ് എന്നറിയാന്‍ ജഗത് അമ്മയോട് ചോദിക്കുമായിരുന്നു. അത് മലയാളത്തിലും കേള്‍ക്കണം ഇംഗ്ലീഷിലും കേള്‍ക്കണം.
പിറ്റേ ദിവസം ഇന്നലെ ചോദിച്ച കാര്യങ്ങള്‍ ചോദിച്ചാല്‍ ജഗത് ഉത്തരം പറയും. ഇതോടെയാണ് കൂടുതല്‍ കൂടുതല്‍ കാര്യങ്ങള്‍ ദീപ മകന് പറഞ്ഞു കൊടുക്കാന്‍ തുടങ്ങിയത്. എല്ലാം ജഗത് ഹൃദിസ്ഥമാക്കുന്നത് കണ്ടതോടെ ദീപ ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സ് അധികൃതരുമായി ബന്ധപ്പെടുകയായിരുന്നു. അവര്‍ നടത്തിയ പരീക്ഷയില്‍ വിജയിയായതോടെയാണ് ജഗത് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടിയത്.
‘എല്ലാ കാര്യത്തിലും മകനു അത് എന്താണ് എന്നറിയാനുള്ള ആകാക്ഷയാണ്. ഈ ആകാംക്ഷ അങ്ങനെ വിട്ടുകളയരുത് എന്ന് എനിക്ക് തോന്നി. ഞാന്‍ ഇംഗ്ലീഷിലും മലയാളത്തിലും അവനു പക്ഷികളുടെ, മൃഗങ്ങളുടെ പേര് പറഞ്ഞു കൊടുക്കാന്‍ തുടങ്ങിയത്. അടുത്ത ദിവസം ചോദിച്ചപ്പോള്‍ ജഗത് അത് ഓര്‍ത്ത് പറയാന്‍ തുടങ്ങി. ഇതോടെയാണ് മകന്റെ കഴിവ് തിരിച്ചറിയുകയും ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സ് പ്രസാധകരുടെ ശ്രദ്ധയില്‍ മകന്റെ കാര്യങ്ങള്‍ അറിയിക്കുകയും ചെയ്തത് ദീപ അനന്ത ന്യൂസിനോട് പറഞ്ഞു. എന്തായാലും ജഗതിന്റെ വീട്ടുകാരും നാട്ടുകാരും ആഹ്ളാദത്തിലാണ്. ഒന്നര വയസില്‍ തന്നെ അഭിമാനതാരമായതില്‍.