മദ്യാസക്തിയുള്ള മുഴുക്കുടിയനായ ‘മുരളിയായി ജയസൂര്യ; നായികമാരായി യുക്തമേനോനും സ്നേഹ പാലിയേരിയും; ക്യാപ്റ്റനു ശേഷം ജയസൂര്യയും പ്രജേഷ് സെന്നും ഒരുമിക്കുന്ന വെള്ളം തിയറ്ററുകളിലേക്ക്

കൊച്ചി: ജയസൂര്യ ചിത്രം “വെള്ളം” ജനുവരി 22ന് പ്രദര്‍ശനത്തിനു എത്തും. ക്യാപ്റ്റനു ശേഷം ജയസൂര്യയും സംവിധായകൻ പ്രജേഷ് സെന്നും ഒന്നിക്കുന്ന “വെള്ള”ത്തിൽ മദ്യാസക്തിയുള്ള മുഴുക്കുടിയനായ ‘മുരളി’ എന്ന കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്. ജോസ്കുട്ടി മഠത്തിൽ, യദുകൃഷ്ണ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവർ ചേർന്നാണ് “വെള്ളം” നിർമ്മിച്ചിരിക്കുന്നത്.

കോവിഡ്‌ പ്രതിസന്ധി തീരാന്‍ കാത്തിരിക്കുകയായിരുന്നു നിര്‍മ്മാതാക്കള്‍. വിജയ് ചിത്രം മാസ്റ്ററിന് കാണികൾ നൽകിയ ആവേശകരമായ സ്വീകരണം “വെള്ളം” എന്ന ചിത്രത്തിനും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നിര്‍മ്മാതാക്കള്‍. ചിത്രത്തിന്റെ ട്രെയിലറിന് ലഭിച്ച സ്വീകാര്യത ഇവര്‍ക്ക് ആത്മ വിശ്വാസം നൽകുന്നു. പൂർണമായും സിങ്ക് സൗണ്ട് ആയി ചിത്രീകരിച്ച ‘വെള്ളം” ഫ്രണ്ട്‍ലി പ്രൊഡക്ഷൻസിന്റെ ബാനറിൽ സെൻട്രൽ പിക്ചേഴ്സ് വിതരണത്തിന് എത്തിക്കും.

ജയസൂര്യയുടെ നായികമാരായി സംയുക്തമേനോൻ, സ്നേഹ പാലിയേരി എന്നിവർ എത്തുന്നു. സിദ്ധിഖ്, ഇന്ദ്രൻസ്, ബൈജു, ശ്രീലക്ഷ്മി, പ്രിയങ്ക, ജോണി ആന്റണി, ഇടവേള ബാബു, വെട്ടുകിളി പ്രകാശ്, നിർമൽ പാലാഴി, സന്തോഷ് കീഴാറ്റൂർ, ശിവദാസ് മട്ടന്നൂർ, ജിൻസ് ഭാസ്കർ, ബേബി ശ്രീലക്ഷ്മി തുടങ്ങിയവർക്കൊപ്പം മുപ്പതോളം പുതുമുഖതാരങ്ങളും അണി നിരക്കുന്നു. ക്യാമറ റോബി വർഗീസ്, എഡിറ്റിങ് ബിജിത്ത് ബാല, കലാസംവിധാനം അജയ് മാങ്ങാട്, കോസ്റ്റ്യൂം അരവിന്ദ്.കെ.ആർ, സൗണ്ട് ഡിസൈൻ അരുൺ വർമ്മ, മേക്കപ്പ് ലിബിൻ മോഹനൻ,ത്രിൽസ് മാഫിയ ശശി,കൊറിയോഗ്രഫി സജ്ന നജാം, പ്രൊജക്ട് ഡിസൈൻ ബാദുഷ, പ്രൊഡക്ഷൻ കൺട്രോളർ സുധ‍ർമൻ വള്ളിക്കുന്ന്, ചീഫ് അസോ.ഡയറക്ടർ ഗിരീഷ് മാരാർ, അസോ.ഡയറക്ടർ ജിബിൻ ജോൺ, സ്റ്റിൽസ് ലെബിസൺ ഗോപി, ഡിസൈൻ താമിർ ഓ കെ.

LEAVE A REPLY

Please enter your comment!
Please enter your name here