താരങ്ങള്‍ സണ്ണി വെയിനും ഗൗരി കിഷനും; ട്രെയിലര്‍ പുറത്തിറക്കിയത് മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെ; അനുഗ്രഹീതന്‍ ആന്റണി റിലീസിംഗിനു ഒരുങ്ങുന്നു

0
253

കൊച്ചി: സണ്ണി വെയിന്‍ നായകനാകുന്ന അനുഗ്രഹീതന്‍ ആന്റണിയുടെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറക്കി. മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ട്രെിയലര്‍ പുറത്ത് വിട്ടത്. വളരെ കുറച്ച് സമയത്തിനുള്ളില്‍ സോഷ്യല്‍ മീഡിയ പേജുകളിലും ട്രെലിയര്‍ ശ്രദ്ധേയമായിരിക്കുകയാണ്. 96 എന്ന തമിഴ് ചിത്രത്തിലൂടെ സുപരിചിതയായ ഗൗരി കിഷനാണ് നായിക. മലയാളത്തിലേക്ക് ഗൌരി എത്തുന്നു എന്ന പ്രത്യേകത കൂടി അനുഗ്രഹീതന്‍ ആന്റണിക്കുണ്ട്.

ചിത്രീകരണം നേരത്തെ പൂര്‍ത്തിയാക്കിയെങ്കിലും തിയറ്ററുകള്‍ അടച്ചതോടെ റിലീസ് ചെയ്യാന്‍ പറ്റിയിരുന്നില്ല. ജനുവരിയില്‍ തിയറ്ററുകള്‍ തുറന്നതോടെ അനുഗ്രഹീതന്‍ ആന്റണി ഉടന്‍ റിലീസിനൊരുങ്ങുകയാണ്. കേരളത്തില്‍ തീയറ്ററുകള്‍ തുറന്നപ്പോള്‍ പലയിടങ്ങളിലും ട്രെയിലര്‍ പ്രദര്‍ശനത്തിന് എത്തിയിരുന്നു. . ലക്ഷ്യ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ എം ഷിജിത്ത് നിര്‍മ്മിക്കുന്ന ചിത്രം നവാഗതനായ പ്രിന്‍സ് ജോയ് ആണ് സംവിധാനം ചെയ്യുന്നത്. ബിജു ബെര്‍ണാഡ് ആണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.

സിദ്ധിഖ്, ഇന്ദ്രന്‍സ്, സൂരജ് വെഞ്ഞാറമൂട്, ബൈജു സന്തോഷ്, ഷൈന്‍ ടോം ചാക്കോ, മാല പാര്‍വതി, മുത്തുമണി, മണികണ്ഠന്‍ ആചാരി, ജാഫര്‍ ഇടുക്കി എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ ചിത്രത്തിന്റെ ഭാഗമായുണ്ട്. സംഗീതത്തിനും പ്രണയത്തിനും കുടുംബ ബന്ധങ്ങള്‍ക്കുമെല്ലാം ഒരുപാട് പ്രാധാന്യമുള്ള കഥയാണ് അനുഗ്രഹീതന്‍ ആന്റണിയുടേത്. അരുണ്‍ മുരളീധരന്‍ സംഗീത സംവിധാനം ചെയ്യുമ്പോള്‍ മനു മഞ്ജിത്താണ് ഗാന രചന നിര്‍വഹിച്ചിരിക്കുന്നത്.

ജിഷ്ണു എസ് രമേശിന്റേയും അശ്വിന്‍ പ്രകാശിന്റെയും കഥക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിക്കുന്നത് നവീന്‍ ടി മണിലാല്‍ ആണ്. സിനിമയില്‍ നിന്നും കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ പാട്ട് വലിയ ജനപ്രീതി നേടിയിരുന്നു. മുന്‍പ് പുറത്തിറങ്ങിയ കാമിനി എന്ന ഗാനം 21 മില്യണിലധികം ആളുകളാണ് കണ്ടത്. അപ്പു ഭട്ടതിരി എഡിറ്ററും അരുണ്‍ വെഞ്ഞാറമൂട് ആര്‍ട്ട് ഡയറക്ടറുമാണ്. ശങ്കരന്‍ എ എസും, സിദ്ധാര്‍ത്ഥന്‍ കെ സിയും സൗണ്ട് ഡിസൈന്‍.

LEAVE A REPLY

Please enter your comment!
Please enter your name here