കാർഷിക പമ്പുകൾ സോളാറിലേക്ക്; കൂടുതൽ കർഷകരെ ഉൾപ്പെടുത്തണമെന്ന് കെ.കൃഷ്ണന്‍ കുട്ടി

ചിറ്റൂർ : കാർഷിക പമ്പുകൾ സോളാറിലേക്കു മാറ്റുന്ന മാതൃകാ പദ്ധതിയുടെ ചിറ്റൂർ മണ്ഡലതല ഉദ്‌ഘാടനം വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി നിർവ്വഹിച്ചു. കർഷകനായ സച്ചിദാനന്ദൻ ആദ്യ അപേക്ഷ മന്ത്രിക്കു കൈ മാറി. പഞ്ചായത്ത് തല സമിതികളിലൂടെ കൂടുതൽ കർഷകരെ പദ്ധതിയിൽ ഉൾപ്പെടുത്താൻ കഴിയണമെന്ന് മന്ത്രി പറഞ്ഞു.

ചിറ്റൂർ മിനി സിവിൽ സ്റ്റേഷൻ ഹാളിൽ നടന്ന ചടങ്ങിൽ ചിറ്റൂർ മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി.കെ എൽ കവിത അദ്ധ്യക്ഷത വഹിച്ചു. അനർട്ട് സി ഇ ഓ ശ്രീ.അനീഷ് എസ് പ്രസാദ്, പ്രിൻസിപ്പൽ അഗ്രിക്കൾച്ചറൽ ഓഫീസർ .ഷീല പി ആർ , കെ ‌ എസ് ഇ ബി എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീമതി.കെ സുചിത്ര , അനർട്ട് ജോയിന്റ് ചീഫ് ടെക്നിക്കൽ മാനേജർ കെ ജയകുമാർ ചടങ്ങിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here