സ്വര്‍ണക്കടത്ത് കേസില്‍ ബിജെപി- കോണ്‍ഗ്രസ് നേതാക്കളുടെ പേര് പറയാന്‍ സമ്മര്‍ദ്ദമെന്ന് സരിത്ത്; ഇന്നു നേരിട്ട് ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശം

കൊച്ചി: നയതന്ത്രവഴിയിലെ സ്വര്‍ണക്കടത്ത് കേസില്‍ ബിജെപി, കോണ്‍ഗ്രസ് നേതാക്കളുടെ പേര് പറയാന്‍ സമ്മര്‍ദ്ദമെന്ന് കേസിലെ മുഖ്യപ്രതിയായ പരാതി. സരിത്ത് എന്‍ഐഎ കോടതിയിലും അമ്മ കസ്റ്റംസിനും പരാതി നല്‍കി. കെ.സുരേന്ദ്രന്‍, വി.മുരളീധരന്‍, രമേശ് ചെന്നിത്തല എന്നിവരുടെ പേരുപറയാനാണ് സമ്മര്‍ദം.

സരിത്തിനെ ഇന്നു നേരിട്ട് ഹാജരാക്കണമെന്ന് എന്‍ഐഎ കോടതി നിര്‍ദേശിച്ചു. സ്വർണക്കടത്തു കേസിനോട് അനുബന്ധമായി ഡോളർക്കടത്തിലും കസ്റ്റംസ് കേസ് റജിസ്റ്റർ ചെയ്തിരുന്നു. ഡോളർക്കടത്തിൽ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടെന്നു സരിത്ത് മൊഴി നൽകിയിട്ടുണ്ട്. ആ മൊഴി കസ്റ്റംസ് ഭീഷണിപ്പെടുത്തിയാണ് പറയിച്ചത് എന്നു പറയാൻ സമ്മർദമുണ്ടെന്നും പരാതിയിൽ പറയുന്നു.

റിമാൻഡ് പുതുക്കുന്നതിനായി എൻഐഎ കോടതിയിൽ ഓൺലൈൻ വഴി ഹാജരാക്കിയപ്പോഴാണ് സരിത്ത് പരാതി ഉന്നയിച്ചത്. ജയിൽ അധികൃതർ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. എല്ലാ കാര്യങ്ങളും ഓൺലൈൻ വഴി പറയാനാകില്ലെന്നും നേരിട്ടു ഹാജരാകാൻ അനുവദിക്കണമെന്നും പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ അടിയന്തരമായി സരിത്തിനെ ഇന്ന് ഹാജരാക്കാൻ കോടതി നിർദേശിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here