കേരളം ഇന്നു ബൂത്തിലേക്ക്; നെഞ്ചിടിപ്പോടെ മുന്നണികള്‍

തിരുവനന്തപുരം: കേരളം ഇന്നു ബൂത്തിലേക്ക്. അടുത്ത അഞ്ചുവർഷം കേരളം ആരുഭരിക്കുമെന്ന് ജനങ്ങള്‍ ഇന്നു തീരുമാനിക്കും. ഇടത് തുടര്‍ ഭരണ സാധ്യതകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ യുഡിഎഫ് നെഞ്ചിടിപ്പോടെയാണ് തിരഞ്ഞെടുപ്പിനെ കാണുന്നത്. നിയമസഭയിലേക്കുള്ള 140 നിയോജകമണ്ഡലങ്ങളിലെ പൊതുതിരഞ്ഞെടുപ്പും മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പുമാണ് ഇന്നു നടക്കുന്നത്. പതിനഞ്ചാം കേരള നിയമസഭയിലേക്കുള്ള ജനവിധിയാണിത്. കോവിഡ് കാലത്ത് ഇത് രണ്ടാംതവണയാണ് കേരളം പോളിങ് ബൂത്തിലെത്തുന്നത് രാവിലെ ഏഴിന് വോട്ടെടുപ്പ് തുടങ്ങും. വൈകുന്നേരം ഏഴുവരെ തുടരും. 957 സ്ഥാനാർഥികളാണ് നിയമസഭയിലേക്ക്‌ മത്സരിക്കുന്നത്.

സമാധാനപരമായി തിരഞ്ഞെടുപ്പ് നടത്താനുള്ള തയ്യാറെടുപ്പുകൾ തിരഞ്ഞെടുപ്പ് കമ്മിഷൻ പൂർത്തിയാക്കിയിട്ടുണ്ട്. പ്രശ്നബാധിത കേന്ദ്രങ്ങളിൽ വീഡിയോ ചിത്രീകരണവും കേന്ദ്രസേനയുടെ സാന്നിധ്യവും ഉണ്ടാവും. ഒന്നിലധികം വോട്ടുചെയ്യുന്നതും ആൾമാറാട്ടവും തടയാൻ പ്രത്യേക നടപടികളും സ്വീകരിക്കും. കോവിഡ് പ്രോട്ടോക്കോളും കർശനമായി പാലിക്കും. കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവർക്കും നിരീക്ഷണത്തിലുള്ളവർക്കും വൈകുന്നേരം അവസാന മണിക്കൂറിൽ വോട്ടുചെയ്യാൻ പ്രത്യേക സജ്ജീകരണമുണ്ട്. മേയ് രണ്ടിനാണ് വോട്ടെണ്ണൽ.

LEAVE A REPLY

Please enter your comment!
Please enter your name here