സഭാ സമ്മേളനം ചേരുന്നതിനാൽ ജോലി തിരക്ക് ; സ്പീക്കറുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയ്ക്ക് ഭരണഘടനാപരമായ പരിരക്ഷയും; സെക്രട്ടറിയെ ചോദ്യം ചെയ്യാൻ സ്പീക്കറുടെ അനുമതിയും വേണം; ഇഡിയുടെ ചോദ്യം ചെയ്യലില്‍ നിന്നും ഒഴിഞ്ഞുമാറി വീണ്ടും പിഎസ് അയ്യപ്പന്‍

0
312

തിരുവനന്തപുരം: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറെറ്റ് ചോദ്യം ചെയ്യലില്‍ നിന്നും വീണ്ടും ഒഴിഞ്ഞുമാറി സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി.  നിയമസഭാ സമ്മേളനം ചേരുന്നതിനാൽ ജോലി തിരക്കുണ്ടെന്നാണ് അയ്യപ്പൻ ഇന്ന് കസ്റ്റംസിനെ അറിയിച്ചത്.

മറ്റൊരു ദിവസം ഹാജരാകാൻ അനുവദിക്കണമെന്നും കസ്റ്റംസിനോട് അദ്ദേഹം ആവശ്യപ്പെട്ടു. സെക്രട്ടറിയെ ചോദ്യം ചെയ്യാൻ സ്പീക്കറുടെ അനുമതി ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി നിയമസഭാ സെക്രട്ടറിയാണ് കസ്റ്റംസിന് കത്ത് നൽകിയത്.

ഡോളർ കടത്തുകേസിൽ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പന് രണ്ട് തവണയാണ് ചോദ്യം ചെയ്യല്ലിന് ഹാജരാവാൻ ആവശ്യപ്പെട്ട് കസ്റ്റംസ് കത്ത് നൽകിയത്. എന്നാല്‍ ഒഴിഞ്ഞു മാറുന്ന സമീപനമാണ് അയ്യപ്പന്റെത്. നിയമസഭാ സെക്രട്ടേറിയറ്റിലെ ജീവനക്കാർക്കുള്ള ഭരണഘടനാപരമായ പരിരക്ഷ ഇത്തരം സാഹചര്യങ്ങളിൽ അയ്യപ്പന് ഉണ്ടെന്ന ചട്ടം വിശദീകരിച്ചു കൊണ്ട് നിയമസഭാ സെക്രട്ടറി കസ്റ്റംസിന് കത്ത് നൽകിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here