കൈ നിറയെ സീറ്റ് കിട്ടിയ കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിനു ചങ്ങനാശ്ശേരി കൂടി; തീരുമാനം സിപിഐയുടെ എതിര്‍പ്പ് തള്ളി

0
136

തിരുവനന്തപുരം: ഇടത് മുന്നണി സീറ്റ് ചര്‍ച്ചയില്‍ കൈ നിറയെ സീറ്റ് കിട്ടിയ കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിനു ഒരു സീറ്റ് കൂടി. ചങ്ങനാശ്ശേരിയാണ് ഇപ്പോള്‍ കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കാന്‍ ധാരണയായത്. സി.പി.എം– കേരള കോണ്‍ഗ്രസ് ഉഭയകക്ഷി ചര്‍ച്ചയിലാണ് ധാരണ. സി.പി.ഐയുടെ എതിര്‍പ്പ് മറികടന്നാണ് തീരുമാനം. ഇതോടെ കോട്ടയത്ത് സി.പി.ഐയ്ക്ക് വൈക്കം മാത്രം മൽസരിക്കാം.13 സീറ്റുകളിൽ കേരള കോൺഗ്രസ് മൽസരിക്കും. മലപ്പുറത്തെ സീറ്റുകള്‍ സി.പി.ഐ വിട്ടുനല്‍കില്ല. ലഭിക്കുന്ന സൂചനകൾ അനുസരിച്ച് സി പി എം- 85, സി പി ഐ- 25, കേരള കോൺഗ്രസ് എം 13, ജെഡിഎസ്- 4, എൽ ജെ ഡി- 3, എൻ സി പി- 3 എന്നിങ്ങനെയാണ് സീറ്റ് വിഭജനം.

ചങ്ങനാശ്ശേരി സീറ്റിനെച്ചൊല്ലി എൽഡിഎഫിൽ തർക്കം തുടരുകയായിരുന്നു. ചങ്ങനാശ്ശേരി വേണമെന്ന ഉറച്ച നിലപാടിലായിരുന്നു സിപിഐ. അല്ലാത്തപക്ഷം കാഞ്ഞിരപ്പള്ളി വിട്ടുനൽകില്ലെന്നായിരുന്നു സിപിഐ പറഞ്ഞത്. ആദ്യഘട്ടത്തിൽ ചങ്ങനാശ്ശേരിയും കാഞ്ഞിരപ്പള്ളിയും ഇരിക്കൂറും മലപ്പുറത്തെ രണ്ടു സീറ്റും ഉൾപ്പടെയുള്ളവയിൽ നിന്ന് നാല് സീറ്റ് വിട്ടുനൽകാനാണ് ആദ്യം ധാരണയായത്. എന്നാൽ, ചങ്ങനാശ്ശേരി കേരള കോൺ​ഗ്രസിന് എന്ന് ഉറപ്പായിരിക്കുകയാണ്.

കേരള കോൺ​ഗ്രസ് ചങ്ങനാശ്ശേരി വിട്ടുനൽകില്ലെന്ന് ഉറപ്പായതോടെ മലപ്പുറത്ത് വിട്ടുനൽകാമെന്ന് പറഞ്ഞ സീറ്റുകൾ വിട്ടുനൽകില്ലെന്ന് സിപിഐ നിലപാടെടുത്തിരിക്കുകയാണ്. ചങ്ങനാശ്ശേരി സീറ്റ് സംബന്ധിച്ച തീരുമാനത്തിൽ സിപിഐ പ്രത്യക്ഷമായി രംഗത്ത് വരുമോ എന്ന് തീര്‍ച്ചയില്ല

LEAVE A REPLY

Please enter your comment!
Please enter your name here