സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിനു എതിരെ സിപിഎമ്മില്‍ പ്രതിഷേധം ശക്തം; കുറ്റ്യാടി പ്രകടനം സ്വാഭാവികമെന്ന് മോഹനന്‍ മാസ്റ്റര്‍

0
157

കോഴിക്കോട്: സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിനു എതിരെ സിപിഎമ്മില്‍ പ്രതിഷേധം കനക്കുമ്പോള്‍ പ്രതികരണവുമായി കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍. കുറ്റ്യാടിയില്‍ പ്രകടനം നടത്തിയത് പ്രവര്‍ത്തകര്‍ തന്നെയെന്ന് പി.മോഹനന്‍ പറഞ്ഞത്. . സി.പി.എം മല്‍സരിക്കണമെന്നാണ് കുറ്റ്യാടിയിലെ പ്രവര്‍ത്തകരുടെ പൊതുവികാരം. പ്രവര്‍ത്തകരുടേത് സ്വാഭാവിക പ്രതികരണമാണ്. പ്രവര്‍ത്തകരെ പറഞ്ഞ് മനസ്സിലാക്കുമെന്നും പി.മോഹനന്‍ പറഞ്ഞു. കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് കൊടുത്തത്തിന് എതിരെയാണ് നൂറുകണക്കിന് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

കുറ്റ്യാടി സീറ്റ് കേരള കേരള കോണ്‍ഗ്രസിന് വിട്ടുനല്‍കാനുളള സംസ്ഥാന സമിതി നിര്‍ദ്ദേശം വന്നതിന് പിന്നാലെ കുറ്റ്യാടിയിലും പരിസര പ്രദേശങ്ങളിലും എതിര്‍പ്പ് പരസ്യമായിരുന്നു. സമൂഹ മാധ്യമങ്ങളില്‍ സിപിഎം പ്രവര്‍ത്തകര്‍ തുടക്കമിട്ട പ്രതിഷേധമാണ് ഇന്നലെ പ്രകടനത്തിന്റെ രൂപത്തില്‍ കണ്ടത്. . കുറ്റ്യാടി വിട്ടുകൊടുക്കുന്നത് പാര്‍ട്ടിയെ ബലി കൊടുക്കുന്നതിന് തുല്യമെന്ന തരത്തിലാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ കമന്‍റുകള്‍.

കുറ്റ്യാടിയില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് കരുതിയ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്ററെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് ചിലര്‍ പോസ്റ്ററുകളും പുറത്തിറക്കി. 2016ല്‍ നിസാര വോട്ടുകള്‍ക്ക് കെവിട്ട കുറ്റ്യാടി മണ്ഡലം കുഞ്ഞമ്മദ് കുട്ടിയെ ഇറക്കിയാല്‍ തിരികെ പിടിക്കാമെന്നാണ് താഴെതട്ടില്‍ നിന്നുയരുന്ന നിര്‍ദ്ദേശം.

സ്ഥാനാര്‍ഥി നിര്‍ണയത്തിനും മണ്ഡലം കൈമാറ്റത്തിലും പ്രതിഷേധിച്ച് സി.പി.എമ്മില്‍ അസാധാരണമായ പരസ്യപ്രകടനങ്ങള്‍ കണ്ട പകലാണ് ഇന്നലെ കടന്നുപോയത്. കുറ്റ്യാടി കൂടാതെ മലപ്പുറത്തും പൊന്നാനിയിലുമാണ് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയത്. റാന്നി സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് കൊടുത്തതില്‍ പ്രതിഷേധിച്ച് ലോക്കല്‍ കമ്മിറ്റി യോഗങ്ങളില്‍നിന്ന് അംഗങ്ങള്‍ ഇറങ്ങിപ്പോയി.

LEAVE A REPLY

Please enter your comment!
Please enter your name here