Wednesday, February 8, 2023
- Advertisement -spot_img

ഏറ്റുമാനൂര്‍ നല്‍കിയാല്‍ മൂവാറ്റുപുഴ തരണം; വഴിമുട്ടി ജോസഫ് ഗ്രൂപ്പുമായുള്ള യുഡിഎഫ് ചര്‍ച്ച

തിരുവനന്തപുരം: ജോസഫ് ഗ്രൂപ്പുമായുള്ള യുഡിഎഫ് ഉഭയകക്ഷി ചര്‍ച്ച വഴിമുട്ടി. ഏറ്റുമാനൂര്‍ സീറ്റ് വിട്ടുനല്‍കാന്‍ കഴിയില്ലെന്ന് ജോസ്ഫ് വിഭാഗം ഉറച്ച നിലപാട് എടുത്തതോടെ ഉഭയകക്ഷി ചര്‍ച്ച വഴിമുട്ടിയത്. ഏറ്റുമാനൂര്‍ ആവശ്യപ്പെട്ട കോണ്‍ഗ്രസ് മൂവാറ്റുപുഴ വിട്ടുനല്‍കാമെന്ന ഉറപ്പ് നല്‍കാതിരുന്നതോടെയാണ് ചര്‍ച്ച വഴിമുട്ടിയത്.

ഇക്കാര്യം പി.ജെ ജോസഫുമായി നേരിട്ട് സംസാരിക്കുന്നതാണ് ഉചിതം എന്നുപറഞ്ഞ് കേരള കോണ്‍ഗ്രസ് നേതാക്കള്‍ യോഗത്തില്‍നിന്ന് ഇറങ്ങി. കോവിഡ്‌ കാരണം ചികിത്സയിലാണ് ജോസഫ്. അതുകൊണ്ട് തന്നെ തീരുമാനം നീണ്ടേക്കും. ചര്‍ച്ച ആശാവഹമായ രീതിയില്‍ മുന്നോട്ടു പോയിട്ടുണ്ടെന്ന് ചര്‍ച്ചയ്ക്കുശേഷം മോന്‍സ് ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടി നേതാവ് പി.ജെ ജോസഫും കോണ്‍ഗ്രസ് നേതൃത്വവും സംസാരിച്ച് അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് ദിവസത്തിനകം സ്ഥാനാര്‍ഥിപ്പട്ടിക പൂര്‍ണമാക്കാന്‍ ലക്ഷ്യമിട്ട് കോണ്‍ഗ്രസ് സ്‌ക്രീനിങ് കമ്മിറ്റി യോഗം തിരുവനന്തപുരത്ത് തുടരുകയാണ്. പട്ടികയുമായി ഞായറാഴ്ച സംഘം ഡല്‍ഹിയിലേക്ക് പോകും.കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലാവും അന്തിമ തീരുമാനമുണ്ടാവുക.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article