തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ. എല്ലാ ജില്ലകളിലും മഴയും കാറ്റും ഉണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ രൂപമെടുത്ത ന്യൂനമർദം ഇപ്പോൾ ആന്ധ്രക്കും ഒഡീഷക്കുമിടയിലൂടെ കരയിലേക്ക് കടന്നു. ഇത് കാരണമാണ് തെക്കേ ഇന്ത്യയിലും മധ്യ ഇന്ത്യയിലും മഴ കിട്ടുന്നത്.
തിരുവനന്തപുരം, കൊല്ലം, പാലക്കാട് ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട കനത്ത മഴക്കും ഇടിമിന്നലിനും സാധ്യതയുണ്ട്. മത്സ്യ തൊഴിലാളികൾ ബുധനാഴ്ച വരെ കടലിൽ പോകരുതെന്ന മുന്നറിയിപ്പുണ്ട്. കാറ്റിന്റെ വേഗത മണിക്കൂറിൽ 60 കിലോമീറ്റർ വരെയാകാനിടയുണ്ട്. കടൽ പ്രക്ഷുബ്ധമാണ്. തീരദേശത്തു താമസിക്കുന്നവർ പ്രത്യേക ജാഗ്രത പുലർത്തണം.