ജറുസലം: വിശ്വാസവോട്ടെടുപ്പിനെ തുടര്‍ന്ന് ഇസ്രയേലില്‍ ബെഞ്ചമിന്‍ നെതന്യാഹു സര്‍ക്കാര്‍ പുറത്തായി. 12 വർഷം നീണ്ട നെതന്യാഹു യുഗത്തിനാണ് രാജ്യത്ത് അന്ത്യമാകുന്നത്. 59 നെതിരെ 60 വോട്ടുകള്‍ക്ക് സഖ്യകക്ഷി സര്‍ക്കാര്‍ വിശ്വാസവോട്ട് നേടി. നഫ്റ്റാലി ബെന്നറ്റ് പുതിയ പ്രധാനമന്ത്രിയാകും.
നെതന്യാഹുവിന്റെ മുന്‍ അനുയായിയും വലതുപക്ഷ പാര്‍ട്ടി നേതാവുമാണ് നഫ്റ്റാലി ബെന്നറ്റ്. വിശ്വാസ വോട്ടെടുപ്പിനു മുന്‍പുതന്നെ എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് സമൂഹ മാധ്യമങ്ങളിൽ നെതന്യാഹു പോസ്റ്റുകള്‍ ഇട്ടിരുന്നു. ഇസ്രയേൽ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രി ആയ ആളാണ് നെതന്യാഹു.