കായംകുളം: സ്കൂള്‍ വിദ്യാര്‍ഥി അഭിമന്യുവിനെ കുത്തിക്കൊന്ന കേസില്‍ പ്രതി സജയ്ജിത്ത് കീഴടങ്ങി. കൊച്ചി പാലാരിവട്ടം പൊലീസ് സ്റ്റേഷനിലാണ് സജയ്ജിത്ത് കീഴടങ്ങിയത്. പ്രതിയെ വള്ളികുന്നം പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോകും. ഇയാളുടെ അച്ഛനെയും സഹോദരനെയും പൊലീസ് ചോദ്യം ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം വള്ളികുന്നം പടയണിവട്ടം ക്ഷേത്രോത്സവത്തിനിടെയാണ് പത്താം ക്ലാസ് വിദ്യാർഥി അഭിമന്യു കത്തേറ്റു മരിക്കുന്നത്. അഭിമന്യുവിൻ്റെ ജ്യേഷ്ഠൻ അനന്തുവുമായി ചിലർക്കുണ്ടായിരുന്ന വിരോധത്തിൻ്റെ തുടർച്ചയായാണിതെന്നാണ് പൊലീസ് വിലയിരുത്തൽ. വിഷുദിനത്തില്‍ രാത്രി ഒന്‍പതരയോടെയായിരുന്നു സംഭവം.
പടയണിവെട്ടം ക്ഷേത്രത്തില്‍ ഉത്സവം കാണാനെത്തിയപ്പോളാണ് അഭിമന്യു കൊല്ലപ്പെട്ടത്. അഭിമന്യുവിന്റെ സഹോദരനും ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകനുമായ അനന്തുവിനെ തിരക്കിയെത്തിയ സജയ് ജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമം നടത്തിയതെന്നു പോലീസ് പറയുന്നു.



