കോലിയക്കോട് എന്‍.നാരായണന്‍ നായര്‍ അന്തരിച്ചു

0
111

തിരുവനന്തപുരം: ലോ അക്കാദമി സ്ഥാപകനും ഡയറക്ടറുമായ കോലിയക്കോട് എന്‍.നാരായണന്‍ നായര്‍ അന്തരിച്ചു. 93 വയസായിരുന്നു. വാര്‍ധക്യസഹജകമായ അസുഖങ്ങളെത്തുടര്‍ന്നു തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നിയമവഴിയില്‍ ല്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അദ്ധ്യാപകനും നിയമവിദഗ്ധനുമായിരുന്നു.

1969 മുതല്‍ 1988 വരെ ലോ അക്കാദമി പ്രിന്‍സിപ്പലായി സേവനമനുഷ്ഠിച്ചു. കേരള സര്‍വകലാശാലയില്‍ നിന്ന് നിയമത്തില്‍ ആദ്യമായി ഡോക്ടറേറ്റ് നേടിയത് നാരായണന്‍ നായരാണ്. സര്‍വകലാശാലയില്‍ ഏറ്റവുമധികം കാലം സിന്‍ഡിക്കേറ്റ് അംഗവും സെനറ്റ് അംഗവുമായി പ്രവര്‍ത്തിച്ച റെക്കോര്‍ഡും അദ്ദേഹത്തിന്റേതാണ്. ബാര്‍ കൗണ്‍സില്‍ ഓഫ് കേരള അംഗവും എക്‌സിക്യൂട്ടീവ് കമ്മിറ്റി ചെയര്‍മാനുമായി പ്രവര്‍ത്തിച്ചു. കൊച്ചിയില്‍ നാഷനല്‍ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച് സ്ഥാപിക്കുന്നതില്‍ നേതൃപരമായ പങ്കാളിത്തം വഹിച്ചു.

ടെലിവിഷന്‍ അവതാരക ലക്ഷ്മി നായര്‍, രാജ്നാരായണന്‍, നാഗരാജ് നാരായണന്‍ എന്നിവര്‍ മക്കളും സഹകരണബാങ്ക് സംസ്ഥാന പ്രസിഡന്‍റ് കോലിയക്കോട് കൃഷ്ണന്‍ നായര്‍ സഹോദരനുമാണ്. നാരായണന്‍നായരുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here