തിരുവനന്തപുരം: ഭീമ ഗോവിന്ദന്റെ വീട്ടിലെ മോഷണം പോലീസിനെ അമ്പരിപ്പിക്കുന്നു. രാജ്ഭവന്‍ ഉള്‍ക്കൊള്ളുന്ന അതിസുരക്ഷാ മേഖലയിലാണ് മോഷണം എന്നത് പോലീസിനെ അമ്പരപ്പിച്ചിട്ടുണ്ട്. ഉയര്‍ന്ന മതിലും സെക്യൂരിററി സ്ററാഫും ഗ്രേററ് ഡെയ്ന്‍ ഉള്‍പ്പെടെ ഒന്നിലേറെ നായകളും സിസിടിവിയും ഒക്കെ ഉളള വീട്ടിലാണ് മോഷണം നടന്നത്. അടുത്ത വീട്ടില്‍ ചാടിക്കയറി അവിടെ നിന്ന് ഗോവിന്ദന്റെ വീട്ടില്‍ കയറി എന്നാണ് പോലീസ് നിരീക്ഷണം. വാതിലോ ജനലോ തകര്‍ത്തിട്ടില്ല. നായകള്‍ കുരയ്ക്കാത്തത് എന്തുകൊണ്ടാണ് എന്നും അന്വേഷിക്കുന്നുണ്ട്. ഇന്നു പുലര്‍ച്ചെയാണ് മോഷണം നടന്നത്.
ഗോവിന്ദന്റെ മകള്‍ നാളെ ബംഗളുരുവിലേയ്ക്ക് പോകാനായി തയാറാക്കിവച്ചിരുന്ന ബാഗില്‍ സൂക്ഷിച്ചിരുന്ന ബ്രേസ് ലെററും മോതിരവും കമ്മലുമാണ് കവര്‍ന്നത്. രണ്ടരലക്ഷം രൂപയുടെ വജ്രാഭരണങ്ങളും അറുപതിനായിരം രൂപയമാണ് നഷ്ടമായത് എന്നാണ് റിപ്പോര്‍ട്ട്. മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതിനാല്‍ അത് സംബന്ധമായ അന്വേഷണത്തിലാണ് പോലീസ്. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തിയിരുന്നു. ഈ റിപ്പോര്‍ട്ടും പോലീസ് പ്രതീക്ഷിക്കുന്നുണ്ട്. എന്തായാലും അന്വേഷണം പൊലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.