കൊല്ലം: കുടുംബവഴക്കിനിടെ അമ്മയും സഹോദരനും ചേര്‍ന്ന് യുവാവിനെ കൊന്ന് കുഴിച്ചുമൂടി. അഞ്ചല്‍ ഏരൂരിലാണ് നടുക്കുന്ന സംഭവം നടന്നത്. അഞ്ചൽ പഴയ ഏരൂരിൽ ഷാജി പീറ്റർ (കരടി ഷാജി- 35) ആണു കൊല്ലപ്പെട്ടത്. രണ്ടു വര്‍ഷം മുന്‍പ് നടന്ന കൊലപാതകത്തിന്റെ വിവരമാണ് ഇപ്പോള്‍ വെളിയില്‍ വന്നത്. കുടുംബവഴക്കിന്നിടെയാണ് കൊലപാതകം നടക്കുന്നത്.
ഇപ്പോള്‍ അറസ്റ്റിലുള്ള പൊന്നമ്മയും സജിന്‍ എന്നിവരാണ് യുവാവിനെ കൊന്നു കുഴിച്ചു മൂടിയത്. വഴക്കിന്നിടെ തലയ്ക്ക് ഏറ്റ അടിയാണ് ഷാജിയുടെ ജീവന്‍ എടുത്തത്. തുടര്‍ന്ന് മൃതദേഹം വീടിനു പിറകിൽ കുഴിച്ചിടുകയായിരുന്നു. ഇവരുടെ ബന്ധുവായ മോഷണക്കേസ് പ്രതി പോലീസ് പിടിയില്‍ ആയപ്പോഴാണ് സംഭവം വെളിയില്‍ വന്നത്.
മോഷണവുമായി ബന്ധപ്പെട്ടു യുവാവ് പത്തനംതിട്ട പോലീസിന്റെ പിടിയിലായപ്പോഴാണ് ഇയാള്‍ വിവരം വെളിപ്പെടുത്തിയത്. മൃതദേഹം നാളെ പുറത്തെടുത്ത് പരിശോധന നടത്തും.