കൊല്ലം: കല്ലുവാതുക്കലില്‍ നവജാത ശിശുവിനെ കരിയിലക്കാട്ടില്‍ ഉപേക്ഷിച്ചു കൊന്ന കേസില്‍ വഴിത്തിരിവ്. കേസിലെ പ്രതിയായ രേഷ്മയോട് കാമുകനെന്ന പേരില്‍ ചാറ്റ് ചെയ്തത് ആത്മഹത്യചെയ്ത യുവതികള്‍ ആണെന്ന് പോലീസ് പറയുന്നു. അനന്തു എന്ന പേരിലുള്ള ഈ ചാറ്റ് വിശ്വസിച്ചാണ് രേഷ്മ കാമുകനെ തിരക്കി ഇറങ്ങുവാനും കുട്ടിയെ ഉപേക്ഷിക്കാനുമൊക്കെ ഇടവന്നത്.
രേഷ്മയുടെ ബന്ധുക്കളായ ആര്യയും ഗ്രീഷ്മയുമാണ് ഈ ചാറ്റ് ചെയ്തിരുന്നതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കാമുകനുവേണ്ടി കുഞ്ഞിനെ ഉപേക്ഷിച്ചുവെന്നായിരുന്നു രേഷ്മ പൊലീസിന് നൽകിയിരുന്ന മൊഴി. കാമുകൻ ആരാണെന്ന് കണ്ടെത്താനാണ് രേഷ്മയുടെ ഭർത്താവിന്റെ ബന്ധുവായ ആര്യയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്.
എന്നാൽ ആര്യയും മറ്റൊരു ബന്ധുവായ ഗ്രീഷ്മയും ഇത്തിരക്കരയാറിൽ ചാടി ആത്മഹത്യ ചെയ്തു. ഇതിന് പിന്നാലെയാണ് കാമുകനെന്ന പേരിൽ രേഷ്മയോട് ചാറ്റ് ചെയ്തിരുന്നത് ഗ്രീഷ്മയും ആര്യയുമാണെന്ന് പൊലീസ് കണ്ടെത്തിയത്.