പെട്രോൾ, ഷേവ് ലക്ഷ്വദ്വീപ് ടൂൾക്കിറ്റു ടീമുകൾ നിശബ്ദം; യുപി വിജയം ഉയര്‍ത്തിക്കാട്ടി കൃഷ്ണകുമാറിന്റെ എഫ്ബികുറിപ്പ്

തിരുവനന്തപുരം: ഉത്തര്‍പ്രദേശിലെ ബിജെപി വിജയം ഉയര്‍ത്തിക്കാട്ടി നടന്‍ കൃഷ്ണകുമാര്‍. ഉത്തര്‍പ്രദേശിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ മിന്നും വിജയമാണ് കൃഷ്ണകുമാര്‍ ആയുധമാക്കുന്നത്. തിരഞ്ഞെടുപ്പ് റിസള്‍ട്ട് വന്നതോടെ പെട്രോൾ, ഷേവ് ലക്ഷ്വദ്വീപ് ടൂൾക്കിറ്റു ടീമുകൾ നിശബ്ദമാണ്.. ആഴ്ചകളായി കരയുന്നവർക്ക് ഒരു ദിവസം റസ്റ്റ്‌.. അത് നല്ലതാണ്.. ഇത്തവണ ബാലറ്റ് പേപ്പറിലായതിനാൽ ഇവിഎമ്മിന്റെ പേരിലും കരയാൻ കഴിഞ്ഞില്ല-എഫ്ബി കുറിപ്പില്‍ കൃഷ്ണകുമാര്‍ പറയുന്നു.

കൃഷ്ണകുമാറിന്റെ എഫ്ബി കുറിപ്പ്

ഉത്തർപ്രദേശ് ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലം ഇന്നു വന്നു.. 2022 ലേക്കുള്ള നിയമസഭ തിരഞ്ഞെടുപ്പിന്റെ ഒരു റിഹേഴ്സൽ. 75 സീറ്റിൽ 67 ഉം ബിജെപിക്ക്.. പ്രതിപക്ഷത്തെ ആപ്പ ഊപ്പ അണ്ടൻ അടകോടൻ എല്ലാത്തിനേം കൂടി കൂട്ടിയപ്പോൾ 7 എണ്ണം. ബെസ്റ്റ്.. ഒരു ഇന്നോവ ടാസ്‌കി വിളിയെടാ..🚗 റിഹേഴ്സൽ ഇങ്ങനെ എങ്കിൽ 2022 ലെ ടേക്കിൽ എന്താവും അവസ്ഥ.. ഇലക്ഷൻ നടത്തുന്നതിനായി കോടികൾ ചിലവാക്കണോ ..അല്ല വെറുതെ പറഞ്ഞന്നേ ഉള്ളു..

പെട്രോൾ, ഷേവ് ലക്ഷ്വദ്വീപ് ടൂൾക്കിറ്റു ടീമുകൾ ഇന്നു നിശബ്ദമാണ്.. ആഴ്ചകളായി കരയുന്നവർക്ക് ഒരു ദിവസം റസ്റ്റ്‌.. അത് നല്ലതാണ്.. ഇത്തവണ ബാലറ്റ് പേപ്പറിലായതിനാൽ EVM ന്റെ പേരിലും കരയാൻ കഴിഞ്ഞില്ല.. മികച്ച ഭരണം കാഴ്ച വെച്ച മുഖ്യമന്തി യോഗിക്കും മറ്റു മന്ത്രിസഭാ അംഗങ്ങൾക്കും അഭിനന്ദനങ്ങൾ… ഒപ്പം യുപിയിലെ പ്രബുദ്ധരായ ജനങ്ങൾക്ക്‌ ഒരായിരം നന്ദിയും..ജയ് ഹിന്ദ്


		

LEAVE A REPLY

Please enter your comment!
Please enter your name here