മോറട്ടോറിയം കേസില്‍ സുപ്രീംകോടതി വിധി ഇന്ന്; ആകാംക്ഷയോടെ ബാങ്കിംഗ് വൃത്തങ്ങള്‍

0
211

ന്യൂഡല്‍ഹി: ലോക്ഡൌണ്‍ കാലത്തെ മോറട്ടോറിയം പ്രശ്നങ്ങളില്‍ സുപ്രീംകോടതി വിധി പറയും. ലോക്ഡൗണില്‍ ബാങ്ക് വായ്പകൾക്ക് മോറട്ടോറിയം പ്രഖ്യാപിച്ചിരിക്കെ പലിശയും പിഴപ്പലിശയും ഈടാക്കിയത് ചോദ്യം ചെയ്തുള്ള കേസിലാണ് സുപ്രീംകോടതി പറയുക. സുപ്രീംകോടതി തീരുമാനം നിര്‍ണായകമാകുമെന്നു ബാങ്കിംഗ് വൃത്തങ്ങള്‍ വിലയിരുത്തുന്നു.

കോടതി നിര്‍ദ്ദേശം അനുസരിച്ച് പിഴപ്പലിശ ഒഴിവാക്കാൻ കേന്ദ്രം തീരുമാനിക്കുകയും പിഴപ്പലിശ ഒഴിവാക്കാനുള്ള മാര്‍ഗ്ഗരേഖ പുറത്തിറക്കുകയും ചെയ്തിരുന്നു. പക്ഷെ, പലിശ ഒഴിവാക്കാനാകില്ല എന്നതായിരുന്നു നിലപാട്. പലിശ കൂടി ഒഴിവാക്കിയാൽ ബാങ്കുകൾ പ്രതിസന്ധിയിലാകും എന്നതായിരുന്നു കേന്ദ്ര സര്‍ക്കാരും ആര്‍ബിഐയും വ്യക്തമാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here