നാളെ മുതല്‍ ലോക്ഡൗണില്‍ ഇളവുകള്‍; ജൂണ്‍ 17 മുതല്‍ ബാറുകള്‍ തുറക്കും

0
469

തിരുവനന്തപുരം: നാളെ മുതല്‍ ലോക്ഡൗണില്‍ ഇളവുകള്‍ നല്‍കുമെന്ന് മുഖ്യമന്ത്രി. കോവിഡ് വ്യാപനം ആശ്വാസകരമായ രീതിയില്‍ കുറഞ്ഞു. നാളെ മുതല്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കും. ടിപിആര്‍ ഉയര്‍ന്ന പഞ്ചായത്തുകളില്‍ അധികനിയന്ത്രണം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാളുകള്‍ തുറക്കരുതെന്നും  ഇന്‍ഡോര്‍ പരിപാടികള്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാലുമേഖലകളായി തിരിച്ചാകും ഇളവുകള്‍. മുപ്പതുശതമാനത്തിന് മുകളില്‍ ടിപിആര്‍ ഉള്ള സ്ഥലങ്ങളില്‍ ശക്തമായ ലോക്ഡൗണ്‍ ഉണ്ടാകും. ഇരുപതിനും മുപ്പതിനുമിടയില്‍ ടിപിആര്‍ ഉള്ള സ്ഥലങ്ങളില്‍ കടുത്ത നിയന്ത്രണം. എട്ടിനും ഇരുപതിനുമിടയില്‍ നിയന്ത്രണം. ടിപിആര്‍ എട്ടില്‍ താഴെയെങ്കില്‍ കൂടുതല്‍ ഇളവുകള്‍ ഉണ്ടാകും.

അവശ്യവസ്തുക്കളുടെ കടകള്‍ രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെ തുറക്കാം. അക്ഷയ കേന്ദ്രങ്ങള്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ പ്രവര്‍ത്തിക്കാം. 17 മുതല്‍ പൊതുഗതാഗതം മിതമായ തോതില്‍ അനുവദിക്കും. ബാങ്കുകളുടെ പ്രവൃത്തിദിവസങ്ങളിലും പ്രവൃത്തിസമയത്തിലും മാറ്റമില്ല. ശനി, ഞായര്‍ ദിവസങ്ങളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ തുടരും.ബെവ്കോയും ബാറുകളും രാവിലെ 9 മുതല്‍ വൈകിട്ട് 7 വരെ പ്രവര്‍ത്തിക്കും. വിവാഹങ്ങളില്‍ പരമാവധി 20 പേരെ മാത്രമേ തുടര്‍ന്നും അനുവദിക്കൂ.  ഹോട്ടലുകളില്‍ പാഴ്സലും ഹോം ഡെലിവറിയും അനുവദിക്കും. ജൂണ്‍ 17 മുതല്‍ ബെവ്‍കോ ഔ‍‍ട്‍ലറ്റുകളും ബാറുകളും തുറക്കും. ആപ് വഴി ബുക്കിങ് നടത്തണം.

LEAVE A REPLY

Please enter your comment!
Please enter your name here