തിരുവനന്തപുരം : വിഷുവിന് ജൈവപച്ചക്കറികളടക്കം ഉപഭോക്താക്കളിലേയ്‌ക്കെത്തിച്ച് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്. തനത് പച്ചക്കറികള്‍ സംഭരിച്ചാണ് തിരുവനന്തപുരത്തെ തങ്ങളുടെ ആദ്യ വിഷുവിനെ ലുലു വരവേറ്റത്. ലുലുവിലെ വിഷുച്ചന്ത ഭക്ഷ്യമന്ത്രി ജി.ആര്‍.അനില്‍ ഇന്ന് ഉദ്ഘാടനം ചെയ്തു.
ഹൈപ്പര്‍മാര്‍ക്കറ്റിലെ പച്ചക്കറി വില്‍പന കേന്ദ്രത്തില്‍ പ്രത്യേകം തയ്യാറാക്കിയ സ്റ്റാളിലാണ് വിപുലമായ പച്ചക്കറി ശേഖരവുമായി വിഷുച്ചന്ത സജ്ജമാക്കിയിരിയ്ക്കുന്നത്. ജില്ലയുടെ പല ഭാഗങ്ങളില്‍ നിന്നായി കര്‍ഷകരില്‍ നിന്ന് നേരിട്ട് സംഭരിച്ച പച്ചക്കറികള്‍ ഉള്‍പ്പെടെയാണ് വിഷുച്ചന്തയില്‍ വില്‍പനയ്ക്കുള്ളത്.