പ്രചാരണത്തിന്നിടെ ആക്രമിക്കപ്പെട്ടെന്നു മമതാ ബാനര്‍ജി; പ്രചരണം വെട്ടിച്ചുരുക്കി മടങ്ങി

കൊൽക്കത്ത: നന്ദിഗ്രാമിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആക്രമിക്കപ്പെട്ടതായി സൂചന. കാലിൽ പരിക്കേറ്റെന്നാണ് വിവരം. നാലഞ്ചു പേർ ചേർന്ന് തന്നെ കൈയേറ്റം ചെയ്തതായി മമത തന്നെയാണ് ആരോപിച്ചത്. തുടര്‍ന്ന് വെട്ടിച്ചുരുക്കി നന്ദിഗ്രാമിൽ നിന്നും മമത കൊൽക്കത്തക്ക് മടങ്ങി സംഭവം നടന്നതിനു പിന്നാലെ മമത ബാനർജി സഹതാപം നേടുന്നതിനായി നാടകം കളിച്ചതാണെന്ന ആരോപണവുമായി പശ്ചിമ ബംഗാൾ ബി.ജെ.പി ഘടകം രംഗത്തെത്തി.

അവർ കനത്ത പൊലീസ് വലയത്തിലായിരുന്നു. അങ്ങനെയുളളപ്പോൾ അവരുടെ അടുത്ത് ആരെത്താനാണ്? സുരക്ഷയുടെ ചുമതലയുണ്ടായിരുന്ന നാലു ഐ.പി.എസ് ഉദ്യോഗസ്ഥരെയും സസ്‌പെൻഡ് ചെയ്യേണ്ടതാണ്- ബിജെപി ഉപാദ്ധ്യക്ഷൻ അർജുൻ സിംഗ് പറഞ്ഞു.

. ആക്രമം നടത്തിയവർ പെട്ടെന്ന് പ്രത്യക്ഷപ്പെട്ടതായിരിക്കില്ലല്ലൊ. അവരെ പിടിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.ഇന്നാണ് മമത ബാനർജി നന്ദിഗ്രാമിൽ നാമനിർദേശ പത്രിക സമർപ്പിച്ചത്. നന്ദിഗ്രാം ശിവക്ഷേത്രത്തിലെ ദർശനത്തിന് ശേഷം റോഡ് ഷോയായി ഹൽദിയ സബ് ഡിവിഷണൽ ഓഫീസിലെത്തിയാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here