“മറിയം ” പൂർത്തിയായി; വൈകാതെ തിയേറ്ററുകളിലേക്ക്

0
173

അജയ് തുണ്ടത്തിൽ

കൊച്ചി: ബിബിൻ ജോയ് – ഷിഹാ ബിബിൻ സംവിധാനം ചെയ്യുന്ന ” മറിയം ” പൂർത്തിയായി. ഒരപ്രതീക്ഷിത സാഹചര്യത്തെ തുടർന്ന് തികച്ചും അപരിചിതമായ ഒരു ചുറ്റുപാടിലേക്ക് എത്തിപ്പെടുന്ന മറിയം എന്ന പെൺകുട്ടിയുടെ അതിജീവനത്തിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. എ.എം.കെ പ്രൊഡക്ഷൻസിന്റെ ബാനറിൽ മഞ്ചു കപൂർ ആണ് നിര്‍മ്മാണം.

കുമരകത്തിന്റെ പ്രകൃതി മനോഹാരിതയിലാണ് മറിയം ഒരുക്കിയിരിക്കുന്നത്. മൃണാളിനി സൂസൺ ജോർജാണ് മറിയമാകുന്നത്. ജോസഫ് ചിലമ്പൻ , ക്രിസ് വേണുഗോപാൽ, പ്രസാദ് കണ്ണൻ, അനിക്സ് ബൈജു , രേഖ ലക്ഷ്മി, ജോണി ഇ വി , സുനിൽ , എബി ചാണ്ടി, ബോബിൻ ജോയി, അരുൺ ചാക്കോ , മെൽബിൻ ബേബി, ചിന്നു മൃദുൽ , ശ്രീനിക്, അരുൺ കുമരകം, വൈഷ്ണവി, ഷിബു ഇടുക്കി, സെബാസ്റ്റ്യൻ പെരുമ്പാവൂർ, ദീപു, വിജീഷ്, ഷാമോൻ എന്നിവരും ചിത്രത്തിലെ കഥാപാത്രങ്ങളാകുന്നു.

ബാനർ – എ എം കെ പ്രൊഡക്ഷൻസ്, നിർമ്മാണം – മഞ്ചു കപൂർ, സംവിധാനം – ബിബിൻ ജോയ് , ഷിഹാബിബിൻ, രചന – ബിബിൻ ജോയി, ഛായാഗ്രഹണം – രതീഷ് മംഗലത്ത്, എഡിറ്റിംഗ് – റാഷിൻ അഹമ്മദ്, ഗാനരചന – വിഭു പിരപ്പൻകോട്, സംഗീതം – വിഭു വെഞാറമൂട്, ആലാപനം – അവനി എസ് എസ് , വിഭു വെഞാറമൂട്, പ്രൊഡക്ഷൻ കൺട്രോളർ – പ്രേമൻ പെരുമ്പാവൂർ, കല- വിനീഷ് കണ്ണൻ, ചമയം – ജയരാജ് കട്ടപ്പന, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – സന്ദീപ് അജിത്ത്കുമാർ , അസ്സോസിയേറ്റ് ഡയറക്ടർ – സേയ്ദ് അസീസ്, പശ്ചാത്തലസംഗീതം – ഗിരി സദാശിവൻ, സ്റ്റിൽസ് – ജാക്സൻ കട്ടപ്പന, പി ആർ ഓ – അജയ് തുണ്ടത്തിൽ

LEAVE A REPLY

Please enter your comment!
Please enter your name here