തിരുവത്താഴസ്മരണയില്‍ ഇന്നു പെസഹ; ത്യാഗത്തിലൂടെയല്ലാതെ വിശുദ്ധിയിലെത്താന്‍ കഴിയില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ

തിരുവനന്തപുരം: ക്രൈസ്തവർ ഇന്ന് പെസഹാ ആചരിക്കുന്നു. ക്രിസ്തുവിന്‍റെ തിരുവത്താഴസ്മരണയാണ്‌ അലയടിക്കുന്നത്. ലോകമെങ്ങും പീഡാനുഭവത്തിന് മുന്നോടിയായി യേശു ശിഷ്യന്‍മാരുടെ പാദങ്ങള്‍ കഴുകുകയും അവര്‍ക്കൊപ്പം അന്ത്യത്താഴം കഴിക്കുകയും ചെയ്തതിന്റെ ഓര്‍മപുതുക്കലാണ് പെസഹാ. ക്രൈസ്തവ ദേവാലയങ്ങളില്‍ കാല്‍കഴുകല്‍ ശുശ്രൂഷയും കുർബാനയും അനുബന്ധ ചടങ്ങുകളും നടക്കും

അന്ത്യത്താഴത്തിന്റെ സ്മരണയില്‍ ക്രൈസ്തവര്‍ വീടുകളില്‍ പെസഹാ അപ്പം മുറിക്കും. ത്യാഗത്തിലൂടെയല്ലാതെ വിശുദ്ധിയിലെത്താന്‍ കഴിയില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പെസഹ സന്ദേശത്തില്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here