ഭരണഘടനയോടുള്ള അവഹേളനം ഗുരുതരമായ ക്രിമിനല്‍ കുറ്റം; മന്ത്രി സജി ചെറിയാന് എതിരെ പുതുശ്ശേരിയുടെ പരാതി

തിരുവനന്തപുരം: ഇന്ത്യന്‍ ഭരണഘടനയ്ക്ക് എതിരെ പ്രസംഗിച്ച മന്ത്രി സജി ചെറിയാനെതിരെ കീഴ്വയ്പൂര്‍ പോലീസില്‍ പരാതി. കേരള കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ ജോസഫ് എം.പുതുശ്ശേരിയാണ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് ഇന്നലെ പരാതി നല്‍കിയത്. ഭരണഘടനയോടുള്ള അവഹേളനം ഗുരുതരമായ ക്രിമിനല്‍ കുറ്റമാണ്. മന്ത്രിക്കെതിരെ കേസ് എടുക്കണമെന്ന് പരാതിയില്‍ പുതുശ്ശേരി ആവശ്യപ്പെടുന്നു.

‘ഇംഗ്ലീഷുകാര്‍ തയ്യാറാക്കിയ ഭരണഘടന ഇവിടെ എഴുതി എടുക്കുകയായിരുന്നു. ഭരണഘ ടന ജനങ്ങളെ കൊള്ളയടിക്കാനും ചൂഷണം ചെയ്യാനുമുള്ള സൗകര്യം ഒരുക്കുന്നതാണ്. എന്നിട്ട് ഭരണഘ ടനയില്‍ ജനാധിപത്യം, മതേതരത്വം, കുന്തം, കൊടച്ചക്രം എന്നൊക്കെ എഴുതി ചേര്‍ത്തിരിക്കയാണ്.’- പ്രസംഗത്തില്‍ മന്ത്രി പറയുന്നത് ഇങ്ങനെ. താനീപറഞ്ഞതിനെ തിരായി ആരെല്ലാം പറഞ്ഞാലും താന്‍ അത് അംഗീകരിക്കില്ലെന്നും മന്ത്രി പ്രസംഗത്തില്‍ വ്യക്തമാക്കുന്നുണ്ട്. പ്രസംഗത്തിന്റെ വീഡിയോ പരിശോധിച്ചാല്‍ ഇക്കാര്യങ്ങള്‍ വ്യക്തമാകും. പരാതിയില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here