എം.കെ.സ്റ്റാലിന്‍ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു; മുപ്പത്തിമൂന്നു മന്ത്രിമാരില്‍ രണ്ടു പേര്‍ വനിതകള്‍

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി ഡി.എം.കെ അധ്യക്ഷന്‍ എം.കെ.സ്റ്റാലിന്‍ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതാണ് സത്യവാചകം ചൊല്ലി കൊടുത്തത്. ചെന്നൈ ഗിണ്ടിയിലെ രാജ്ഭവനില്‍ നടന്ന ലളിതമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. സ്റ്റാലിന്റെ കൂടെ 33 മന്ത്രിമാരും ചടങ്ങില്‍ അധികാരമേറ്റു. 33 അംഗ മന്ത്രിസഭയില്‍ രണ്ട് പേര്‍ വനിതകളാണ്. 15 പുതുമുഖങ്ങളാണ്. ഡിഎംകെ നേതാക്കളെ മാത്രം ഉള്‍പ്പെടുത്തിയാണ് മന്ത്രിസഭ.

ഉദയനിധി സ്റ്റാലിന്‍റെ മന്ത്രിസ്ഥാനം സജീവ ചര്‍ച്ചയായിരുന്നെങ്കിലും തല്‍ക്കാലം ഒഴിവാക്കിമറീനയിലെ അണ്ണാദുരൈ, കരുണാനിധി സമാധികളിലെത്തി മുഖ്യമന്ത്രിയും സഹമന്ത്രിമാരും പുഷ്പാര്‍ച്ചന നടത്തും. തുടര്‍ന്ന് മന്ത്രിസഭയുടെ ആദ്യയോഗം നിയമസഭാ മന്ദിരത്തില്‍ നടക്കും. കോവിഡ് നിയന്ത്രണങ്ങള്‍ സംബന്ധിച്ചു നിര്‍ണായക തീരുമാനം ഈ യോഗത്തിലുണ്ടാകും. മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരം, മുന്‍ ഉപമുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം, മക്കള്‍ നീതി മയ്യം നേതാവ് കമല്‍ഹാസന്‍, സമത്വമക്കള്‍ കക്ഷി നേതാവ് ശരത് കുമാര്‍ തുടങ്ങിയവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.

തമിഴ്നാട് ഉപമുഖ്യമന്ത്രി,ചെന്നൈ കോര്‍പ്പറേഷന്‍ മേയര്‍, ഏഴ് തവണ എംഎല്‍എ എന്നീ അനുഭവസംമ്പത്തുമായാണ് സ്റ്റാലിന്‍ ദ്രാവിഡ രാഷ്ട്രീയത്തിന്‍റെ ചെങ്കോലേന്തുന്നത്. ഡിഎംകെയുടെ അധ്യക്ഷ സ്ഥാനത്തും സ്റ്റാലിന്‍ തുടരും.

LEAVE A REPLY

Please enter your comment!
Please enter your name here